Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsവീടുകളുടെ കിടപ്പുമുറികളിൽ...

വീടുകളുടെ കിടപ്പുമുറികളിൽ ഒളിഞ്ഞു നോക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു വന്നിരുന്ന യുവാവ് പോലീസിന്റെ പിടിയിലായി

തിരുവല്ല :  വീടുകളുടെ കിടപ്പുമുറികളിൽ അടക്കം ഒളിഞ്ഞു നോക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു വന്നിരുന്ന യുവാവ് പോലീസിന്റെ പിടിയിലായി. കോയിപ്രം കുന്നത്തുങ്കര കണ്ണേകോണിൽ വീട്ടിൽ കെ ജി ബിനിൽ (39) ആണ് പിടിയിലായത്.

ഭർത്താവ് വിദേശത്തുള്ള ഓതറ സ്വദേശിനിയായ യുവതിയുടെ വീടിൻറെ കിടപ്പുമുറിയിൽ ഒളിഞ്ഞു നോക്കാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ആണ് ഇയാൾ പിടിയിലായത്. യുവതിയുടെ വീടിൻറെ മതിൽ ചാടി കടക്കുന്നത് കണ്ട യുവതിയുടെ അടുത്ത ബന്ധവും സമീപവാസികളും ചേർന്ന് ബിനിലിനെ തടഞ്ഞു വെച്ച് തിരുവല്ല പോലീസിൽ വിവരം അറിയിച്ചു.

തുടർന്ന് സ്ഥലത്തെത്തിയ സി ഐ ബി കെ സുനിൽ കൃഷ്ണൻ, എ എസ് ഐ ബിനു കുമാർ, സീനിയർ സിപിഒ മാരായ വിജയൻ, മഹേഷ് കൃഷ്ണ എന്നിവർ അടങ്ങുന്ന സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്കെതിരെ മുമ്പും സമാനമായ പരാതികൾ ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരന്തരമായ പ്രാർത്ഥനയും വിശ്വാസവും ഏത് വെല്ലുവിളിയിലും കരുത്ത് പകരും : ഗീവർഗീസ് മാർ പീലക്സിനോസ്

തിരുവല്ല: നിരന്തരമായ പ്രാർത്ഥനയും വിശ്വാസവും ജീവിതയാത്രയിൽ വെല്ലുവിളികളെ അതിജീവിക്കുവാൻ കരുത്ത് പകരുമെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെന്നൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്താ. അഖില ലോക വൈ.എം.സി.എ പ്രാർത്ഥാനവാരം സബ് -...

ചെന്നൈയിൽ രാജ്യസഭാ എംപിയുടെ മകൾ നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി

ചെന്നൈ : ചെന്നൈയിൽ വൈഎസ്ആർ കോൺ‌​ഗ്രസിന്റെ രാജ്യസഭാ എംപിയുടെ മകൾ നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി.സംഭവത്തിൽ രാജ്യസഭാ എംപി ബീഡ മസ്താൻ റാവുവിന്റെ മകൾ മാധുരിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ...
- Advertisment -

Most Popular

- Advertisement -