Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsസീരിയലുകള്‍ക്ക് സെൻസറിം​ഗ്...

സീരിയലുകള്‍ക്ക് സെൻസറിം​ഗ് അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍

തിരുവനന്തപുരം : സീരിയൽ മേഖലയിൽ സെൻസറിം​ഗ് അനിവാര്യമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. തെറ്റായ സന്ദേശങ്ങള്‍ സീരിയലുകളില്‍ നിന്ന് വരുന്നുണ്ടെന്നും അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എത്രത്തോളം ആവശ്യമുണ്ടെന്ന് പരിശോധിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു.

മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത് 2017-18 കാലത്താണെന്നും ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ എത്തിക്കുന്ന സീരിയലുകളാണ് ആവശ്യമെന്നും സീരിയലുകള്‍ നിരോധിക്കാന്‍ കമ്മിഷന്‍ വിചാരിച്ചാല്‍ കഴിയുന്ന കാര്യമല്ലെന്നും സതീദേവി പറഞ്ഞു

വനിതാ കമ്മീഷൻ 2017-18 ല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ സീരിലുകളുടെ ദൈർഘ്യം 20 മുതൽ 30 എപ്പിസോഡായി നിജപ്പെടുത്തണമെന്നും ഒരുദിവസം ഒരു ചാനലിൽ രണ്ടു സീരിയൽ മതിയെന്നും പുനഃസംപ്രേഷണം പാടില്ലായെന്നും നിർദ്ദേശിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവധിക്കാല ക്ലാസുകൾ

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ...

Kerala Lotteries Results :12-03-2026 Karunya Plus KN-614

1st Prize ₹1,00,00,000/- PW 306349 (THRISSUR) Consolation Prize ₹5,000/- PN 306349 PO 306349 PP 306349 PR 306349 PS 306349 PT 306349 PU 306349 PV 306349 PX 306349 PY 306349...
- Advertisment -

Most Popular

- Advertisement -