Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNews1,458 സര്‍ക്കാര്‍...

1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ

തിരുവനന്തപുരം : സംസ്ഥാനത്തെ 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ.ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് പെന്‍ഷന്‍ കൈപ്പറ്റുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും കൂടുതൽ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌ ആരോഗ്യ വകുപ്പിലാണ്‌ . 373 പേർ .പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത് 224 പേര്‍.കോളേജ് അസി. പ്രൊഫസര്‍മാര്‍,ഹയർ സെക്കണ്ടറി അധ്യാപകർ തുടങ്ങിയവർ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്.

അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധനവകുപ്പ് നിർദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എംഡിഎംഎയുമായി അസിസ്റ്റൻറ് ഡയറക്ടർ അറസ്റ്റിൽ

തിരുവനന്തപുരം : എംഡിഎംഎയുമായി അസിസ്റ്റൻറ് ഡയറക്ടർ പിടിയിൽ. വിഴിഞ്ഞം സ്വദേശിയായ ജസീമാണ് 2.08 ഗ്രാം എംഡിഎംഎയുമായി കരമനയിൽ പിടിയിലായത്. ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസർകോട് നിന്നു ട്രെയിനിൽ തമ്പാനൂരിൽ എത്തിയ ജസീമിനെ പൊലീസ്...

സിഡ്‌നിയിൽ ജൂത ഉത്സവത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബോണ്ടി ബീച്ചിൽ ജൂത ഉത്സവത്തിനിടെയുണ്ടായ ഉണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു.29 പേർക്ക് പരുക്കേറ്റു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെ തോക്കുധാരികളായ രണ്ട് പേർ വെടിവെയ്പ്പ് നടത്തുകയായിരുന്നു.അക്രമികളിലൊരാളെ...
- Advertisment -

Most Popular

- Advertisement -