Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsതൊഴിലാളി ആത്മഹത്യ...

തൊഴിലാളി ആത്മഹത്യ : വ്യാവസായിക വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

തിരുവല്ല : വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവിന്റെ മണ്ഡലത്തിലെ ഇരുമ്പനം ട്രാക്കോ കേബിൾ കമ്പനി യിൽ പതിനൊന്നു  മാസമായി ശമ്പളം മുടങ്ങിയത് കാരണം തൊഴിലാളി പി.ഉണ്ണി ആത്മഹത്യ ചെയുവാനിടയായ സംഭവത്തിൽ സമാന സാഹചര്യം നിലനിൽക്കുന്ന, തിരുവല്ല ട്രാക്കോ കേബിൾ ഫാക്ടറിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു.  കോടികൾ വിറ്റ് വരവുണ്ടായിരുന്ന ജില്ലയിലെ ഏക പൊതുമേഖ സ്ഥാപനം ബോധപൂർവ്വം നഷ്ടത്തിലാക്കുവാൻ ശ്രമിക്കുന്ന സർക്കാർ, മാനേജ്മെന്റ് കൂട്ട് കെട്ടിന്റെ ഫലമായി ശമ്പളം ലഭിക്കാതെ തൊഴിലാളികൾ പട്ടിണിയിലാണെന്നും, വസ്തു സ്വകാര്യ കമ്പനികൾക്ക് മറിച്ചു വിൽക്കാനുള്ള ഗൂഡ ശ്രമങ്ങളുമാണ് തിരുവല്ലയിൽ നടക്കുന്നതെന്ന് രാജേഷ് ചാത്തങ്കരി ആരോപിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.  യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, കോൺഗ്രസ്‌ നേതാക്കൾ ആർ ജയകുമാർ, ബിനു വി ഈപ്പൻ,വിശാഖ് വെൺപാല, ബിജിമോൻ ചാലാക്കേരി, രാജേഷ് മലയിൽ, സജി എം. മാത്യു,ശ്രീകാന്ത് ജി,യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം,അഡ്വ. ബ്രയിറ്റ് കുര്യൻ,കെ. എസ് യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി, ഐ.എൻ.ടി.യു.സി യൂണിയൻ സെക്രട്ടറി സൈമൺ കെ മാത്യു എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തകഴി ചെറുകഥ മത്സര വിജയികളെ പ്രഖ്യാപിച്ചു

ആലപ്പുഴ: തകഴി സ്മാരക സമിതി നടത്തിവരുന്ന തകഴി ചെറുകഥ മത്സരവിജയികളെ പ്രഖ്യാപിച്ചു. വി.എം. മൃദുലിന്റെ ജലശയ്യയില്‍ കുളിരമ്പിളി എന്ന ചെറു കഥയ്ക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം സുരേഷ് കുമാര്‍ കണക്കൂരിന്റെ ചബ്രയിലെ...

ബെംഗളൂരു ബാങ്ക് വാഹനം കൊള്ളയടിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ ; സംഘത്തിൽ മലയാളിയും

ബെംഗളൂരു : ബെംഗളൂരുവിൽ എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന ഏഴുകോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് ഒരാൾ .അറസ്റ്റിലായ രണ്ടാമത്തെയാൾ മലയാളിയാണ് .ബാങ്കിനായി പണം വിതരണം...
- Advertisment -

Most Popular

- Advertisement -