Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsകാട്ടാന ആക്രമണത്തിൽ ...

കാട്ടാന ആക്രമണത്തിൽ  ഗൃഹനാഥന് ദാരുണാന്ത്യം

പത്തനംതിട്ട: തുലാപ്പള്ളിയിൽ ഇന്ന് പുലർച്ചെ കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിങ്കുന്നത്ത് മലയിൽ കുടിലിൽ  ബിജു (58) ആണ് കാെല്ലപ്പെട്ടത്. പുലർച്ചെ 3 ന് ആയിരുന്നു സംഭവം

വീട്ടുമുറ്റത്തെ കൃഷിയിടത്തിൽ അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. ബിജുവിന്റെ ഭാര്യയും നാട്ടുകാരും നോക്കിനിൽക്കേയാണ് കാട്ടാന ആക്രമണം. ബിജു ഓട്ടോ ഡ്രൈവറാണ്.

വീടിന് ചുറ്റും മറ്റ് വീടുകളും ഉണ്ട്. എന്നാലും പ്രദേശത്ത് കാട്ടാന ആക്രമണം രൂക്ഷമാണ്. ടൗണിൽ നിന്നും വളരെ ഉള്ളിൽ ശബരിമല പാതയിലാണ് ബിജുവിന്റെ വീട്. ജില്ലാ കലക്ടർ ഉൾപ്പെടെ ഉള്ളവർ സംഭവ സ്ഥലത്തെത്തി. എന്നാൽ കാട്ടാന ആക്രമണത്തിൽ പരിഹാരം കാണാതെ മൃതദേഹം വിട്ട് തരില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 87 (വളഞ്ഞവഴി ഗേറ്റ്) 17 ന് വൈകീട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 84...

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ മോഷണം . തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്ന വീട്ടിലായിരുന്നു മോഷണം നടന്നത് .സിസിടിവി ഉള്ളത് പൊളിച്ച് മാറ്റിയാണ് മോഷണം...

അഭിമുഖം

- Advertisment -

Most Popular

- Advertisement -