Friday, April 25, 2025
No menu items!

subscribe-youtube-channel

HomeNewsഹരിവരാസനം പുരസ്‌കാരം...

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്റെ 2025 ലെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ അറിയിച്ചു.

സംഗീതത്തിലെ ശബരിമലയേയും സ്വാമി അയ്യപ്പനേയും ജനമനസ്സുകളിൽ പ്രതിഷ്ഠിക്കാൻ നടത്തിയ പ്രവർത്തനങ്ങളും ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് കൈതപ്രത്തെ തിരഞ്ഞെടുത്തത്. റവന്യൂ (ദേവസ്വം) സ്പെഷ്യൽ സെക്രട്ടറിഅനുപമ റ്റി.വി., തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ പ്രകാശ്.സി.വി., സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി എന്നിവരടങ്ങുന്നതായിരുന്നു പുരസ്‌കാര നിർണയ സമിതി.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ പിടിയിൽ

കൊച്ചി ; കൊച്ചിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ പിടിയിൽ,തൃശ്ശൂര്‍ സ്വദേശിയായ മനോജാണ് പിടിയിലായത്. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇയാളെ തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. 14 യുഎപിഎ കേസുകളിൽ പ്രതിയാണ്. മാവോയിസ്റ്റുകൾക്കിടയിലെ...

മുക്കത്തെ പീഡന ശ്രമം : കൂട്ടുപ്രതികള്‍ കീഴടങ്ങി

കോഴിക്കോട് : മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂട്ടുപ്രതികള്‍ കീഴടങ്ങി.സങ്കേതം ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികൾ താമരശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. കേസിൽ ഇന്നലെ അറസ്റ്റിലായ ഹോട്ടലുടമ ദേവദാസിനെ...
- Advertisment -

Most Popular

- Advertisement -