Friday, August 14, 2026
No menu items!

subscribe-youtube-channel

HomeSpiritualപൊയ്കയിൽ ശ്രീകുമാര...

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 147-ാം മത് ജന്മദിന മഹോത്സവം: യുവജനസംഘം പ്രതിനിധി സംഗമവും സെമിനാറും

തിരുവല്ല : പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 147-ാം മത് ജന്മദിന മഹോത്സവത്തിൻ്റെ ഭാഗമായി “മതം- ജാതി-ആത്മീയത സമകാലീനമായ അന്വേഷണം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കവിയും എഴുത്തുകാരനുമായ എസ്.ജോസഫ് വിഷയം അവതരിപ്പിച്ചു. തുടർന്ന് യുവജനസംഘം പ്രതിനിധി സംഗമം നടന്നു. യുവജനസംഘം വൈസ് പ്രസിഡന്റ് കെ.ആർ. വിനോദിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മാവേലിക്കര എം.എൽ.എ അഡ്വ.എം.എസ് അരുൺകുമാർ ഉത്ഘാടനം ചെയ്തു.

സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തി. കവി എം.ആർ. രേണുകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈകൗൺസിലംഗം എം.ആർ തമ്പി,യുവജനസംഘം കേന്ദ്ര സമിതിയംഗങ്ങളായ പി.എ സുജിത്ത്, പ്രതീഷ്കുമാർ, ആതിര, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

യുവജനസംഘം ട്രഷറാർ അശ്വതി രമേശ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി രമേശ്കുമാർ കൃതഞ്ജതയും രേഖപ്പെടുത്തി. തുടർന്ന് ശാസ്താംകോട്ട ബാനർജീസ് കനൽ ഫോക്ക് ബാൻ്റിൻ്റെ നാടൻപാട്ടും വിവിധ കലാപരിപാടികളും അരങ്ങേറി.

മൂന്നാം ദിവസമായ ഇന്ന് 11 മണിക്ക് കുമാരദാസസംഘം ക്യാപ്റ്റൻമാരുടെയും അംഗങ്ങളുടെയും  പ്രത്യേക യോഗം നടക്കും. വൈകിട്ട് 7 ന് മതസമ്മേളനം ആരംഭിക്കും. ഗുരുകുലശ്രേഷ്ഠൻ എം. ഭാസ്ക്കരൻ്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ ഉത്ഘാടനം ചെയ്യും.  ഡോ.സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, സ്വാമി മുക്താനന്ദയതി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി ഞായറാഴ്ച തൃശ്ശൂരിൽ

തൃശ്ശൂർ : നിയസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശ്ശൂരിലെത്തും.എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണു​ഗോപാലിന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും .ആദ്യം പാലക്കാട് സന്ദർശിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി തൃശ്ശൂരിലേക്ക് എത്തുക.തൃശ്ശൂർ നഗരത്തിൽ...

ഓൺലൈൻ എ.ഐ. കോഴ്‌സ് : മെയ് 3 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : നിത്യജീവിതത്തിൽ എ.ഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടത്തുന്ന ഓൺലൈൻ പരിശീലന പദ്ധതിയുടെ മൂന്നാം ബാച്ച് മെയ്...
- Advertisment -

Most Popular

- Advertisement -