Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsമദ്യലഹരിയില്‍ പിടിച്ചു...

മദ്യലഹരിയില്‍ പിടിച്ചു തള്ളി : തൃശ്ശൂരില്‍ കായികാധ്യാപകൻ കൊല്ലപ്പെട്ടു

തൃശ്ശൂർ : മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തുവീണ് മരിച്ചു.പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകൻ ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്.സംഭവത്തിൽ ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.തൃശൂർ റീജനൽ തിയറ്ററിൽ ഇരുവരും നാടകോൽസവം കാണാൻ വന്നതായിരുന്നു.വാക്കുതര്‍ക്കത്തിനിടെ മദ്യ ലഹരിയിലായിരുന്ന രാജു അനിലിനെ പിടിച്ചുതള്ളി എന്നാണ് പോലീസ് പറയുന്നത്.നിലത്ത് തലയടിച്ച് വീണ് ബോധരഹിതനായ അനിലിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ 2 പേർ പൊലിസ് പിടിയിൽ

റാന്നി : റാന്നി അങ്ങാടിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ 2 പേർ പൊലിസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതികളായ പ്രദീപ്, അനിൽ എന്നിവരാണ് പിടിയിലായത്. തിങ്കൾ രാത്രി 10.50നായിരുന്നു നാടിനെ നടുക്കിയ...

എട്ട്  നാൾ നീണ്ടു നിന്ന 130 -ാമത് മാരാമൺ കൺവെൻഷൻ സമാപനമായി

മാരാമൺ : സമൂഹത്തിൽ ഐക്യം അനിവാര്യമാണെന്ന സന്ദേശം നൽകി 130 -ാമത് മാരാമൺ കൺവെൻഷൻ്റെ 8 നാൾ നീണ്ടു നിന്ന യോഗങ്ങൾക്ക് ഇന്ന് വൈകിട്ട് സമാപനമായി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത സമാപന സന്ദേശം...
- Advertisment -

Most Popular

- Advertisement -