Sunday, April 20, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ അന്തിമ...

പത്തനംതിട്ടയിൽ അന്തിമ പട്ടികയായി: മണ്ഡലത്തില്‍ എട്ട് പേര്‍ ജനവിധി തേടും

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട സമയം അവസാനിച്ചതോടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു ഒപ്പം ചിഹ്നവും. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച എട്ട് സ്ഥാനാര്‍ഥികളായ എല്‍ഡിഎഫിന്റെ ടി എം തോമസ് ഐസക്ക്, യുഡിഎഫിന്റെ ആന്റോ ആന്റണി, ബിജെപിയുടെ അനില്‍ കെ ആന്റണി, ബിഎസ്പിയുടെ ഗീതാ കൃഷ്ണന്‍, അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം കെ ഹരികുമാര്‍, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ ജോയ് പി മാത്യു, സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ സി തോമസ്, വി. അനൂപ് എന്നിവരാണ് മത്സരാര്‍ഥികള്‍.24ന് വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. തുടര്‍ന്ന് നിശബ്ദ പ്രചാരണം. 26ന് തെരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന് 26 ന് തിരുവനന്തപുരത്ത് സ്വീകരണം നൽകും

തിരുവനന്തപുരം : പാരിസ് ഒളിമ്പിക്സ് മെഡൽ നേട്ടമുൾപ്പെടെ തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ മെഡലുകൾ നേടിയ ഏക മലയാളി കായിക താരമായ ഒളിമ്പ്യൻ പത്മശ്രീ പി.ആർ ശ്രീജേഷിന്  സംസ്ഥാന സർക്കാർ ആഗസ്റ്റ് 26 ന്...

ടാപ്പിംഗ് പരിശീലനം ആരംഭിച്ചു

പത്തനംതിട്ട : ഇലന്തൂർ റബ്ബർ ഉദ്പാദക സംഘം കർഷകർക്കും ടാപ്പിംഗ് തൊഴിലാളികൾക്കും വേണ്ടി ടാപ്പിംഗ് പരിശീലനം ആരംഭിച്ചു. ഇടപ്പരിയാരം കോലേടത്ത് പറമ്പിൽ കെ.എ.രാജുവിന്റെ റബ്ബർ തോട്ടത്തിൽ ആരംഭിച്ച പരിശീലനം റബ്ബർ ബോർഡ് ഡെപ്യൂട്ടി...
- Advertisment -

Most Popular

- Advertisement -