Sunday, August 2, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈനിൽ...

ലൈഫ് ലൈനിൽ സൗജന്യ ക്യാൻസർ സ്ക്രീനിംഗ്

അടൂർ : അന്താരാഷ്ട്ര  വനിതാ ദിനാചരണത്തിന്റെ ഭാഗമായി അടൂർ ലൈഫ് ലൈൻ ആശുപത്രി അടൂർ ഗൈനെക്കോളജി സൊസൈറ്റിയുമായി (FOGSI) സഹകരിച്ച് വനിതകൾക്കായി സെമിനാറും ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാൻസർ സ്ക്രീനിംഗ് പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നു.

മാർച്ച് എട്ടിന് പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ നിർവഹിക്കും. ലൈഫ് ലൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിക്കും.

തുടർന്ന് നടക്കുന്ന സെമിനാറിൽ വനിതാ ആരോഗ്യം, കാൻസർ ജാഗ്രത, കാൻസർ-പ്രാരംഭ കണ്ടെത്തൽ സംബന്ധിച്ച വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും ചർച്ചയും നടക്കും. സീനിയർ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റും അടൂർ FOGSI പ്രസിഡന്റുമായ ഡോ. ബി പ്രസന്ന കുമാരി, അടൂർ FOGSI സെക്രട്ടറിയും കൺസൽട്ടൻറ് ഫീറ്റൽ മെഡിസിൻ വിദഗ്ധയുമായ ഡോ അനുസ്മിത ആൻഡ്രൂസ്, കൺസൾട്ടന്റ് ഗൈനെക്കോളജിസ്റ്റുമാരായ ഡോ നിർപ്പിൻ ക്ളീറ്റസ്സ്, ഡോ ജെസ്ന ഹസ്സൻ, കൺസൽറ്റന്റ് റേഡിയോളോജിസ്റ് ഡോ അജി രാജൻ എന്നിവർ നേതൃത്വം നൽകും.

മാർച്ച് എട്ടുമുതൽ ഒരുമാസം ഗർഭാശയമുഖത്തെ (Cervix) കാൻസർ സ്ക്രീനിംഗ് (PAP smear) പൂർണ്ണമായും സൗജന്യമായിരിക്കും. ബ്രെസ്റ് കാൻസർ സ്ക്രീനിംഗ് (മാമ്മോഗ്രാം) 50% ഡിസ്കൗണ്ടിൽ ചെയ്തുകൊണ്ടുക്കുന്നതാണ്. ഗർഭാശയമുഖത്തെ കാൻസർ പ്രതിരോധിക്കാൻ ഒൻപതു മുതൽ 45  വയസ്സുവരെയുള്ളവർക്കായി HPV വാക്സിൻ 40% ഇളവോടെ നൽകും.

കാൻസർ അവബോധം വർദ്ധിപ്പിക്കുകയും ജനങ്ങളെ, പ്രത്യേകിച്ചും വനിതകളെ, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പി ക്കുകയും ചെയ്യുന്നതിന് ഉദ്ദേശിച്ചാണ് ഈ ആരോഗ്യപരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിനു ബുക്ക് ചെയ്യുവാൻ 9188619307 എന്ന നമ്പറിൽ വിളിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂനമര്‍ദ്ദം : ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമയാണ് ശക്തമായ മഴ. ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു . തൃശൂര്‍,...

സർക്കാർ ഓട്ടോറിക്ഷ സർവീസ് കോർപ്പറേഷൻ ആരംഭിക്കണം: ജി സുധാകരൻ എംഎൽഎ

ആലപ്പുഴ: സാധാരണക്കാരുടെ വാഹനമാണ് ഓട്ടോറിക്ഷയെന്നും സർക്കാർ ഓട്ടോറിക്ഷ സർവീസ് കോർപ്പറേഷൻ ആരംഭിക്കണമെന്നും ജി സുധാകരൻ എംഎൽഎ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിക്കുന്ന ഓട്ടോറിക്ഷ...
- Advertisment -

Most Popular

- Advertisement -