Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊഞ്ച് കറി...

കൊഞ്ച് കറി കഴിച്ച് അലർജി: യുവതി മരിച്ചു

തൊടുപുഴ : കൊഞ്ച് കറി കഴിച്ച് അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു.പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് മരിച്ചത്. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഒപ്റ്റോമെട്രിസ്റ്റ്‌ ആണ്.

ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലർജി ഉണ്ടാവാൻ കാരണം.അലർജി വഷളായതോടെ നിഖിതക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു.കഴുത്തിന് നീരുവെച്ച് ശ്വാസ തടസ്സം ഉണ്ടായതിനാ‍ൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ‌ഞായറാഴ്ച രാത്രി മരിച്ചു. അസ്വാഭാവിക മരണത്തിന് തൊടുപുഴ പൊലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതിസന്ധികളെ അതിജീവിക്കാൻ പ്രാർഥന സഹായിച്ചു : പാർവതി ഗോപകുമാർ

പരുമല :പതിവായി  പ്രാർഥിക്കുന്ന ശീലമില്ലെങ്കിലും  പ്രതിസന്ധികളെ അതിജീവിക്കാനും സിവിൽ സെർവീസിലേക്ക് എത്താനും സഹായകമായത് പ്രാർഥനയും ഗുരുക്കന്മാരുടെ അനുഗ്രഹവും മാത്രം  ആയിരുന്നു എന്ന്  സിവിൽ സർവീസ് റാങ്ക് ജേതാവ് പാർവതി ഗോപകുമാർ.മലങ്കര ഓർത്തഡോക്സ്‌ സഭയുട...

പുതുവൈപ്പ് ബീച്ച് അപകടം : 2 യുവാക്കൾ കൂടി മരിച്ചു

കൊച്ചി : പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന 2 യുവാക്കൾ കൂടി മരിച്ചു.കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്.ഇതോടെ മരിച്ചവരുടെ എണ്ണം 3 ആയി.ഇവർക്കൊപ്പം...
- Advertisment -

Most Popular

- Advertisement -