Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsലഹരിക്കും അക്രമങ്ങക്കുമെതിരെ...

ലഹരിക്കും അക്രമങ്ങക്കുമെതിരെ യുവാക്കൾ കർമ്മനിരതരാകണം – മാർ ക്രിസോസ്റ്റമോസ്

പരുമല : ലഹരിക്കും അക്രമങ്ങൾക്കുമെതിരെ യുവജനങ്ങൾ കർമ്മനിരതരാകണമെന്ന്  പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ അസംബ്ളി പരുമല സെമിനാരിയിൽ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യ സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരായ പോരാട്ടവും ബോധവൽക്കരണവും തലമുറയോടുള്ള കടപ്പാട് ആണെന്നും ഈ തിന്മയെ  സമൂഹത്തിൽ നിന്ന് ഉത്മൂലനം ചെയ്യുവാനുള്ള  കടമയും ഉത്തരവാദിത്വവും  നാം നിർവ്വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡൻ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഷിജി കോശി, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറാർ പേൾ കണ്ണേത്ത്, ഫാ. എൽദോ ഏലിയാസ്, മുൻ ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, മുൻ ട്രഷറാർ ജോജി പി. തോമസ്, റിട്ടേണിംഗ് ഓഫീസർ ബിനു സാമുവേൽ എന്നിവർ പ്രസംഗിച്ചു.

രാജ്യത്തിൻ്റെ നിയമത്തിന് വിധ്വേയപ്പെടുവാൻ തയ്യാറാകാത്ത വിഘടിത സഭാ വിഭാഗത്തിന് പിൻതുണ നൽകുന്ന സർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള: എൻ. വാസു അറസ്റ്റിൽ

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണറും മുൻ ദേവസ്വം പ്രസിഡന്റുമായ എൻ വാസു അറസ്റ്റിൽ.ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ടതാണ് കേസ്....

ഇറാന്റെ സൈനിക വിമാനത്തിന് പാക്കിസ്ഥാൻ അഭയം നല്‍കിയെന്ന് വെളിപ്പെടുത്തൽ

വാഷിംഗ്‌ടൺ : യു.എസ്. ആക്രമണത്തിൽനിന്ന് രക്ഷപെടാൻ ഇറാന്റെ സൈനിക വിമാനത്തിന് പാക്കിസ്ഥാൻ അഭയം നല്‍കിയെന്ന് വെളിപ്പെടുത്തൽ .യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്. പാക്കിസ്ഥാന്റെ നൂർഖാൻ വ്യോമത്താവളത്തിൽ നിർത്തിയിട്ട...
- Advertisment -

Most Popular

- Advertisement -