Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsപെന്‍ ബൂത്തുമായി...

പെന്‍ ബൂത്തുമായി അങ്ങാടി ഗ്രാമപഞ്ചായത്ത്

റാന്നി : മാലിന്യനിര്‍മാര്‍ജനത്തില്‍ വേറിട്ട പദ്ധതിയുമായി അങ്ങാടി ഗ്രാമപഞ്ചായത്ത്. വിദ്യാലയങ്ങളില്‍ പെന്‍ ബൂത്ത് സ്ഥാപിച്ച് ശ്രദ്ധനേടുകയാണ് പഞ്ചായത്ത്. ഹരിത വിദ്യാലയങ്ങളായി മാറ്റുകയാണ് ലക്ഷ്യം. 2024-2025 ജനകീയാസൂത്രണ പദ്ധതിയിലൂടെയാണ് വിദ്യാലയങ്ങളില്‍ പെന്‍ ബൂത്തുകള്‍ സ്ഥാപിച്ചത്. ആദ്യ ഘട്ടത്തില്‍ 12 വിദ്യാലയത്തില്‍ പെന്‍ ബൂത്ത് തയ്യാറാക്കി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേന അടക്കമുളള പരിസ്ഥിതിമലിനീകരണം തടയാന്‍ പെന്‍ ബൂത്തുകള്‍ക്കാകും.

പ്രഥമ അധ്യാപകര്‍ക്കാണ് ചുമതല. ബൂത്ത് നിറയുന്ന മുറയ്ക്ക് ഹരിതകര്‍മ സേനയുടെ സഹായത്തോടെ പുനരുപയോഗത്തിന് ക്ലീന്‍ കേരളയ്ക്ക് കൈമാറും. അങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആര്‍ രാജേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ബയോ ബിന്നുകളും വിതരണം ചെയ്തു. പ്ലാസ്റ്റിക്ക് പേനയുടെ ഉപയോഗം കുറച്ച് മഷിപ്പേനയിലേക്ക് മാറാനാണ് ശ്രമം. പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ പുനരുപയോഗവും ശാസ്ത്രീയ സംസ്‌കരണ രീതിയും തരംതിരിക്കലും കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് പഞ്ചായത്തിനുള്ളതെന്ന് പ്രസിഡന്റ് ബിന്ദു റെജി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 2 പേർ മരിച്ചു

കണ്ണൂർ : പയ്യന്നൂരില്‍ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 2 പേർ മരിച്ചു. കല്ലേറ്റുംകടവിലെ പി. വി. ശോഭ (53), ടി.വി. യശോദ (68) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബി. പി....

കുടുംബശ്രീ യൂണിറ്റുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

തിരുവനന്തപുരം : കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കിം ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും യൂണിറ്റുകളിലും...
- Advertisment -

Most Popular

- Advertisement -