Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതൃക്കുന്നപ്പുഴ പാലം...

തൃക്കുന്നപ്പുഴ പാലം ആഗസ്റ്റ് 31 നകം ഗതാഗതത്തിന് തുറന്നുകൊടുക്കും

ആലപ്പുഴ : തൃക്കുന്നപ്പുഴ ലോക്ക് കം ബ്രിഡ്ജിന്റെ ടോപ് സ്ലാബ്, ബീം എന്നിവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ആഗസ്റ്റ് 31 നകം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ തീരുമാനം. പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന്  ജില്ലാകളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

നിലവില്‍ ഇരുകരകളിലുമുള്ള അബെറ്റ്‌മെന്റ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. മധ്യത്തിലുള്ള തൂണിന്റെ കോണ്‍ക്രീറ്റിങ് ജോലി മെയ് 31 നകം പൂര്‍ത്തീകരിക്കും. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാകും. തുടര്‍ന്ന് അപ്രാച്ച് റോഡ് നിര്‍മ്മാണപ്രവൃത്തി ഉടന്‍ ആരംഭിക്കും.

തൃക്കുന്നപ്പുഴ ലോക്ക് കം ബ്രിഡ്ജിന്റെ ശേഷിക്കുന്ന പ്രവൃത്തികളും പൂര്‍ത്തീകരിച്ച് ഡിസംബര്‍ 31 നകം ജലഗതാഗതത്തിന് തുറന്നുകൊടുക്കാനും യോഗത്തില്‍ തീരുമാനിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കടലാക്രമണ ഭീഷണി പ്രതിരോധിക്കുന്നതിനുള്ള ജിയോബാഗ് തയ്യാറാക്കുന്നതിന് ആവശ്യമായ മണല്‍ കെ എം എല്ലില്‍ നിന്ന് അടിയന്തരമായി ലഭ്യമാക്കാനും ജില്ലാ കളക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് ഷിബില കൊലപാതകം : പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരണം

കോഴിക്കോട് : കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകത്തിൽ ആക്രമണസമയത്ത് പ്രതി യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരണം. സ്വബോധത്തോടെയാണ് പ്രതി കുറ്റത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.യാസറിന്റെ നിരന്തരമായ ലഹരി ഉപയോഗവും പീഡനവും മൂലം...

ശ്രീവല്ലഭക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ നവീകരിക്കാൻ നിർദ്ദേശം

തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള, ദേവസ്വം ബോർഡിന് കീഴിലുള്ള റോഡുകൾ നവീകരിക്കാൻ നിർദ്ദേശം.ദേവസ്വം ബോർഡ് അംഗം പി.ഡി.സന്തോഷ് കുമാറാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. തിങ്കളാഴ്ച ഇത് സംബന്ധിച്ച് ശ്രീവല്ലഭ ക്ഷേത്ര പരിസരവും...
- Advertisment -

Most Popular

- Advertisement -