Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഡ്രൈവിങ്ങിനിടയിൽ ഫോൺ...

ഡ്രൈവിങ്ങിനിടയിൽ ഫോൺ സംഭാഷണം:  കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ഡ്രൈവിങ്ങിനിടയിൽ ഫോൺ സംഭാഷണം നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിനെയാണ് സസ്പെൻഡ് ചെയ്തത്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും മേയ് 24- ന് സുൽത്താൻബത്തേരിയിലേക്ക് സർവീസ് പോയ  സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സ് 25-ന് രാവിലെ  താമരശ്ശേരി ചുരം കയറുമ്പോൾ ബസ്സിലെ ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്യുകയും ബസ്സിലെ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തുകയും ഗുരുതരമായ കൃത്യവിലോപവും നിരുത്തരവാദപരമായ പ്രവർത്തിയുമാണ്  ജെ. ജയേഷിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് കണ്ടെത്തുകയായിരുന്നു.  തുടർന്നായിരുന്നു നടപടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.രാവിലെ 10:30 ഓടെ തുറമുഖത്ത് എത്തുന്ന പ്രധാനമന്ത്രി പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും....

കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ സംഘർഷം

കണ്ണൂർ : കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. സംഘർഷത്തിൽ എസ് എഫ് ഐ - യു ഡി എസ് എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.  ഏറ്റുമുട്ടിയവരെ പിരിച്ചു വിടാൻ പൊലീസ് പല തവണ...
- Advertisment -

Most Popular

- Advertisement -