Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാലവർഷം: ആലപ്പുഴ...

കാലവർഷം: ആലപ്പുഴ ജില്ലയിൽ 380 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണ്ണമായും തകർന്നു: അമ്പലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

ആലപ്പുഴ: ജില്ലയിൽ മഴയെ തുടർന്ന്  മേയ് 23 മുതൽ 27 വരെ 380 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണ്ണമായും നശിച്ചു. ജില്ലയിൽ നിലവിൽ കാലവസ്ഥ നിരീക്ഷണ വകുപ്പ്  നാളെ  യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത് .

ചേർത്തല – ഭാഗികമായി തകർന്ന വീടുകൾ 101 പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, അമ്പലപ്പുഴ – ഭാഗികമായി തകർന്ന വീടുകൾ144, പൂർണ്ണമായി തകർന്ന വീടുകൾ അഞ്ച്, കുട്ടനാട് – ഭാഗികമായി തകർന്ന വീടുകൾ 63 പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, കാർത്തികപ്പള്ളി – ഭാഗികമായി തകർന്ന വീടുകൾ 15 പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, മാവേലിക്കര – ഭാഗികമായി തകർന്ന വീടുകൾ 13, ചെങ്ങന്നൂർ – ഭാഗികമായി തകർന്ന വീടുകൾ 44 പൂർണ്ണമായി തകർന്ന വീടുകൾ രണ്ട് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടത്തിൻ്റെ കണക്ക്.

ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ  ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചു. ഇവിടെ നാലു കുടുംബങ്ങളിലെ  18 പേരെ പാർപ്പിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാസർഗോഡിൽ ശൈശവ വിവാഹം : ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

കാസർഗോഡ് : കാസർഗോഡ് തൃക്കരിപ്പൂർ എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിൽ ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്.പടന്ന പഞ്ചായത്തിലെ പ്രവാസിയായ 28-കാരൻ എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ്...

നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പ് ; തിരിച്ചടിച്ച് ഇന്ത്യൻ സേന

ന്യൂഡൽഹി : ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാക് വെടിവെപ്പ്.വെടിവയ്പ്പിനോട് ഇന്ത്യൻ സേന തിരിച്ചു പ്രതികരിച്ചു . വെള്ളിയാഴ്ച രാവിലെയാണ് നിയന്ത്രണരേഖയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മേഖലയില്‍...
- Advertisment -

Most Popular

- Advertisement -