Saturday, June 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalദേശീയസുരക്ഷ: 88...

ദേശീയസുരക്ഷ: 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്നതായി സർവേ

ന്യൂഡൽഹി: മൂന്നാം മോദിസർക്കാരിന്റെ  ഒന്നാംവാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിച്ചെന്ന് പുതിയ സർവേ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിനുശേഷം ദേശീയ സുരക്ഷാ വിഷയങ്ങളിൽ രാജ്യത്തെ 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നതായാണ് സ്വകാര്യ വാർത്താചാനൽ നടത്തിയ സർവേയുടെ കണ്ടെത്തൽ.

ദേശീയസുരക്ഷയുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി എപ്പോഴും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നോ എന്നായിരുന്നു ചോദ്യം.

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സർവേ നടത്തിയതെന്ന് ചാനൽ വ്യക്തമാക്കി. 14,671 പേരാണ് സർവേയിൽ പങ്കെടുത്തത്. അതിൽ 88.06 ശതമാനം പേരും മോദിയിൽ വിശ്വാസം രേഖപ്പെടുത്തി. 11.94 ശതമാനം പേർ വിശ്വാസമില്ലെന്നും അറിയിച്ചു. മേയ് ആറ്, ഏഴ് തീയതികളിലായിരുന്നു സർവേ നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടുത്തം ; ഏഴ് നവജാത ശിശുക്കൾ മരിച്ചു

ന്യൂഡൽഹി:ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ നടന്ന വൻ തീപിടിത്തിൽ ഏഴ് നവജാത ശിശുക്കൾ മരിച്ചു.ശനിയാഴ്ച രാത്രി 11.30നാണ് സംഭവം.5 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ...

യുവാവ് അച്ചൻകോവിലാറ്റിലേക്ക് ചാടി : തിരച്ചിൽ തുടരുന്നു

പത്തനംതിട്ട : കൈപ്പട്ടൂർ പാലത്തിൽ നിന്ന് യുവാവ് അച്ചൻകോവിലാറ്റിലേക്ക് ചാടി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.ആനപ്പള്ളി പോത്രാട് സ്വദേശി ജിബിൻ എന്ന ആളാണ് ചാടിയതെന്ന് കരുതുന്നു. ഇയാളുടേത് എന്നു കരുതുന്ന ബൈക്കും പാദരക്ഷയും പാലത്തിന്...
- Advertisment -

Most Popular

- Advertisement -