Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎംഎസ്‌സി എൽസ...

എംഎസ്‌സി എൽസ 3 കപ്പലപകടം : പോലീസ് കേസെടുത്തു

കൊച്ചി : അറബിക്കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു .ഫോർട്ട് കൊച്ചി പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. എംഎസ്‌സി എൽസ 3 എന്ന കമ്പനി ഉടമയാണ് ഒന്നാം പ്രതി. രണ്ടാപ്രതി കപ്പൽ ഷിപ്പ് മാസ്റ്റർ, മൂന്നാം പ്രതി ഷിപ്പിങ് ക്രൂ അംഗങ്ങളാണ്. കപ്പലിൽ എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളും സ്ഫോടകവസ്തുക്കളും ഉണ്ടായിരിക്കെ മനുഷ്യജീവനും സ്വത്തിനും അപകടം ഉണ്ടാക്കുംവിധം അപകരമായും ഉദാസീനമായും കപ്പൽ കൈകാര്യം ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ഭാരതീയ ന്യായ സംഹിതയിലെ 282, 285, 286, 287, 288, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽനിന്ന് വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റും പുറം തള്ളപ്പെട്ടത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കി. മത്സ്യത്തൊഴിലാളികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാക്കാനും ഇടയാക്കിയെന്നും എഫ്ഐആറിൽ പറയുന്നു .

കപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ കേസ് എടുക്കേണ്ടതില്ലെന്നും പകരം നഷ്ടപരിഹാരത്തിന് ഊന്നൽ നൽകണമെന്നുമുള്ള സർക്കാർ തീരുമാനത്തിനെതിരെ വ്യാപക വിമർശം ഉയർന്നിരുന്നു.അതിനിടയിൽ കഴിഞ്ഞ ദിവസം വാൻഹായ് 503 എന്ന കപ്പൽ കൂടി അഴീക്കൽ തീരത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയതോടെയാണ് എംഎസ്‍സി എൽസ3ക്കെതിരെ കേസെടുത്തിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : കേരളത്തിൽ  ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒരു...

അജ്ഞതയുടെ ഇരുട്ട് മാറ്റുകയാണ് ഭാഗവതം: വെണ്മണി കൃഷ്ണന്‍ നമ്പൂതിരി

തിരുവല്ല: അജ്ഞതയുടെ സംസാരഗാരത്തില്‍ നിന്ന് പ്രതീക്ഷയുടെ പുതുവെളിച്ചം ഏകുകയാണ് ഭാഗവതമെന്ന് ആചാര്യന്‍ വെണ്മണി കൃഷ്ണന്‍ നമ്പൂതിരി. സത്രം അടക്കമുള്ള സത്സങ്കങ്ങള്‍ ഈ ധര്‍മമാണ് നിര്‍വഹിക്കുന്നത്. ഭഗവാനിലേക്ക് അടുക്കണമെങ്കില്‍ നിസ്വാര്‍ത്ഥമായ ഭക്തിവേണം.ഇത് നിരന്തര പരിവര്‍ത്തന...
- Advertisment -

Most Popular

- Advertisement -