Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorപ്രവാസികള്‍ക്കായി നോര്‍ക്ക...

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി അദാലത്ത് ജൂലൈ 26ന് ചെങ്ങന്നൂരില്‍

ചെങ്ങന്നൂർ : നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കി വരുന്ന  സാന്ത്വന ധനസഹായപദ്ധതിയുടെ  അദാലത്ത് ജൂലൈ 26 ന്  ചെങ്ങന്നൂരില്‍ നടക്കും.

ചെങ്ങന്നൂര്‍ നോര്‍ക്ക റീജിയണല്‍ സബ് സെന്ററില്‍ ( ഒന്നാം നില, ചിറ്റൂര്‍ ചേംബേഴ്സ് ബില്‍ഡിംഗ്, റെയിൽവേ സ്റ്റേഷന് സമീപം) രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ നടക്കുന്ന അദാലത്തില്‍ കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, അമ്പലപ്പുഴ, മാവേലിക്കര താലൂക്കുകളിലുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

താല്പര്യമുളളവര്‍ www.norkaroots.org  വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് ജൂലൈ 22 ന്  മുമ്പായി അപേക്ഷിക്കണം. ഫോൺ: +91-8281004904, +91-9188492339,  മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും  അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പറക്കെഴുന്നള്ളിപ്പും അൻപൊലിയും

തിരുവല്ല : വളഞ്ഞവട്ടം തിരുആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പറക്കെഴുന്നള്ളിപ്പ് ഏപ്രിൽ 19 വെള്ളിയാഴ്ച മുതൽ 23 ചൊവ്വാഴ്ച വരെ തൻ കരകളിൽ നടക്കും. കാലാവസ്ഥയുടെ പരിതാപകരമായ അവസ്ഥയാൽ മറ്റു കരകളിൽ...

ബംഗാളിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർ നാളെ ജോലിയിൽ പ്രവേശിക്കണം : സുപ്രീം കോടതി

ന്യൂഡൽഹി : കൊൽക്കത്തയിൽ വനിതാഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് നാളെ വൈകുന്നേരം 5 മണിക്കകം ജോലിയിൽ പ്രവേശിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഡോക്ടറുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യാനും ചീഫ്...
- Advertisment -

Most Popular

- Advertisement -