Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിവാഹാലോചനയിൽ നിന്ന്...

വിവാഹാലോചനയിൽ നിന്ന് പിന്മാറിയ യുവതിയെയും കുടുംബാഗങ്ങളെയും ആക്രമിച്ച യുവാവ് പിടിയിൽ

ആലപ്പുഴ:വിവാഹാലോചനയിൽ നിന്ന് പിന്മാറിയ യുവതിയെയും കുടുംബാഗങ്ങളെയും വീടു കയറി ആക്രമിച്ച യുവാവ് പിടിയിൽ.മാന്നാർ കാരാഴ്മ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമ്മല,മകൻ സുജിത്ത്,മകൾ സജിന,റാഷുദ്ദീന്റെ സഹോദരീ ഭർത്താവ് ബിനു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

സജിനയുമായി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് സജിന വിവാഹത്തിൽ നിന്ന് പിന്മാറി. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ രാത്രി വീട്ടിനു മുൻപിൽ നിന്ന സജിനയെ പ്രതി പിന്നിൽ നിന്ന് വെട്ടുകയായിരുന്നു.ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് ബാക്കി കുടുംബാംഗങ്ങളെയും ഇയാൾ ആക്രമിച്ചത്.സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും സജിനയെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തലയ്‌ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ

റായ്‌പൂർ : തലയ്‌ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ.മിസിർ ബെസ്ര എന്ന മാവോയിസ്റ്റിനെ ചൊവ്വാഴ്ച വൈകിട്ട് ജാർഖണ്ഡിലെ ധൻബാദിൽനിന്നാണ് പിടികൂടിയത്.ഇയാൾക്കൊപ്പം നാല് മാവോയിസ്റ്റ് പ്രവർത്തകരെയും പിടികൂടിയതായി പൊലീസ് അറിയിച്ചു. ജാർഖണ്ഡിലെ...

ഷാജൻ സ്കറിയയ്ക്ക് എതിരായ അക്രമം : കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

കോട്ടയം : മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ പോലീസ് കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു .സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.ഇന്നലെ...
- Advertisment -

Most Popular

- Advertisement -