Thursday, August 7, 2025
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ സ്കൂൾ...

തൃശ്ശൂരിൽ സ്കൂൾ ഹാളിന്റെ സീലിങ് തകർന്നു വീണു

തൃശ്ശൂർ : തൃശ്ശൂർ കോടാലി സർക്കാർ എൽപി സ്കൂളിന്റെ ഹാളിലെ മേൽക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകർന്നു വീണു. ഇന്ന് പുലർച്ചെയാണ് സംഭവം .കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകർന്നത്. ഷീറ്റിനടിയിലെ ജീപ്സം ബോർഡാണ് തകർന്നു വീണത്. ഫാനുകളും കസേരകളും നശിച്ചു.

2023 ൽ 54 ലക്ഷം രൂപ ചെലവിൽ നിർമിച്ചതാണ് ഈ ഹാളിന്റെ സീലിംഗ് .കഴിഞ്ഞ മാസം നടന്ന പിടിഎ യോഗത്തിൽ അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നു. അശാസ്ത്രീയമായാണ് കെട്ടിടം നിർമിച്ചതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു .കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നതിനാൽ മറ്റ്‌ അനിഷ്ട സംഭവങ്ങൾ ഒഴിവായി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളഞ്ഞുകിട്ടിയ സ്വർണമോതിരം പോലീസിനെ ഏൽപ്പിച്ച്  വിദ്യാർത്ഥി മാതൃകയായി

പത്തനംതിട്ട :  കളഞ്ഞുകിട്ടിയ സ്വർണമോതിരം പോലീസിനെ ഏൽപ്പിച്ച്  ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി  മാതൃകയായി. കോയിപ്രം പുല്ലാട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ അഭിജിത് ഉധീഷ് (12) ആണ്  മോതിരം കോയിപ്രം പോലീസിന് കൈമാറിയത്. പുല്ലാട് മലമ്പാറയിൽ നിന്നാണ്...

കാനനപാതയിൽ കുടുങ്ങിയ അയ്യപ്പഭക്തർക്ക് രക്ഷയൊരുക്കി ശബരിമല സ്ട്രച്ചർ സർവ്വീസ്

ശബരിമല : ശബരിമല സ്ട്രച്ചർ സർവ്വീസിൻ്റെ ഭാഗമായി സന്നിധാനത്തേക്ക് പുല്ലുമേട് നിന്നുള്ള കാനനപാതയിൽ ഉരക്കുഴിയിൽ നിന്ന് 3 കിലോമീറ്റർ അകലെ കുടുങ്ങിക്കിടന്ന തമിഴ്നാട് സ്വദേശികളായ നാല് അയ്യപ്പഭക്തരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ചു. വനം...
- Advertisment -

Most Popular

- Advertisement -