Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേരളത്തിലെ ആറ്...

കേരളത്തിലെ ആറ് രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ  തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി

ന്യൂഡൽഹി : കേരളത്തിൽ നിന്നുള്ള ആറ് പാർട്ടികളടക്കം അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി , നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ ), നേതാജി ആദർശ് പാർട്ടി, റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക് ), സെക്കുലർ റിപ്പബ്ലിക് & ഡെമോക്രറ്റിക് പാർട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി എന്നിങ്ങനെയാണ് കേരളത്തിൽ നിന്ന് ഒഴിവാക്കിയ പാർട്ടികൾ.

കഴിഞ്ഞ 6 വർഷമായി ഒരു തിരഞ്ഞെടുപ്പിലും പങ്കെടുക്കാത്ത പാർട്ടികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയിരിക്കുന്നത്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളും 2854 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികളുമാണ് രാജ്യത്തുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള തീരത്തു ഉയർന്ന തിരമാലയ്‌ക്ക് സാധ്യത : ​​​ജാഗ്രതാ നിർദേശം

തിരുവനന്തപുരം:കേരള- തമിഴ്നാട് തീരത്തു വീണ്ടും കള്ളക്കടൽ പ്രതിഭാസം. ഇതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കേരള തീരത്തും,തെക്കൻ തമിഴ്‌നാട്,വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ...

തെരുവുനായ ആക്രമണം: 5 പേർക്ക് പരുക്ക്

കോഴിക്കോട് : പേരാമ്പ്രയിൽ തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരുക്ക്.ഇന്ന് രാവിലെ പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തും വച്ചാണ് തെരുവുനായ ആക്രമിച്ചത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ്...
- Advertisment -

Most Popular

- Advertisement -