Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ട്യൂഷൻ...

സ്വകാര്യ ട്യൂഷൻ സെന്റർ നടത്തുന്ന സർക്കാർ ജീവനക്കാർക്കും  അധ്യാപകർക്കുമെതിരെ കർശന നടപടിക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം : സ്വകാര്യ ട്യൂഷൻ സെൻ്ററുകളും മത്സര പരീക്ഷ കേന്ദ്രങ്ങളും നടത്തുകയും ക്ലാസ് എടുക്കുകയും ചെയ്യുന്ന സർക്കാർ, എയ്‌ഡഡ് സ്കൂ‌ൾ അധ്യാപകർക്കുമെതിരെ നടപടിക്ക് ഒരുങ്ങുന്നു. പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരമാണ്  നടപടി. സർക്കാർ ജീവനക്കാർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നിർദേശം.

സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശ നിയമ പ്രകാരം അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിരോധിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നതും, ഇതുമായി ബന്ധപ്പെട്ട് പുസ്‌തകങ്ങൾ, ഗൈഡുകൾ എന്നിവ പ്രസിദ്ധീകരിക്കുന്നതും ഗുരുതര അച്ചടക്ക ലംഘനമാണെന്ന് സർക്കുലറിൽ പറയുന്നു.

സർക്കാർ, എയ്‌ഡഡ് സ്‌കൂൾ അധ്യാപകർ സ്വകാര്യ ട്യൂട്ടോറിയൽ സ്ഥാപനങ്ങളിൽ ക്ലാസുകൾ എടുക്കുന്നത് പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യയനം, ഗൈഡുകളുടെ പ്രസിദ്ധീകരണം തുടങ്ങിയവയ്ക്ക് പ്രത്യക്ഷമായും, പരോക്ഷമായും കൂട്ടു നിൽക്കുന്നതും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലം നിര്‍മാണത്തിനിടെ അപകടം ; രണ്ടു യുവാക്കളെ ആറ്റില്‍വീണ് കാണാതായി

ആലപ്പുഴ : ചെന്നിത്തലയിൽ പാലം നിര്‍മാണത്തിനിടെ അപകടം. രണ്ടു യുവാക്കളെ ആറ്റില്‍വീണ് കാണാതായി.അച്ചന്‍കോവിലാറിനു കുറുകെ പണിയുന്ന കീച്ചേരിക്കടവു പാലത്തിന്റെ സ്പാൻ ഇളകി 3 തൊഴിലാളികൾ വെള്ളത്തിൽ വീഴുകയായിരുന്നു. തൃക്കുന്നപ്പുഴ ബിനു ഭവനത്തിൽ ബിനു,...

മകളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് കെഎസ്ആർടിസി കണ്ടക്ടറായ എം.ജി രാജശ്രീ

തിരുവനന്തപുരം: തിരുനെൽവേലി മനോന്മണിയം സുന്ദരനാർ സർവകലാശാലയിൽ നിന്ന് എം എസ്സ് സി ക്രിമിനോളജി & ക്രിമിനൽ ജസ്റ്റിസ് സയൻസിൽ മൂന്ന് സ്വർണ മെഡലുകൾ കെഎസ്ആർടിസി തൃശൂർ  ഡിപ്പോയിലെ കണ്ടക്ടർ എം ജി  രാജശ്രീയുടെ...
- Advertisment -

Most Popular

- Advertisement -