Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsഓണാഘോഷം :...

ഓണാഘോഷം : ഇരു ചക്രവാഹന പരിശോധന ഇടവഴികളിൽ ഉൾപ്പെടെ കർശനമാക്കും – മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം : ഓണാഘോഷങ്ങള്‍ പ്രമാണിച്ച്‌ നിരത്തുകള്‍ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ആഘോഷ സമയങ്ങളില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങള്‍ മുന്നില്‍ കണ്ടാണ് പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ലാ ആർ.ടി.ഒ മാർക്ക് നിർദ്ദേശം നല്‍കിയത്.

ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനത്തിനും റൈസിംഗിനും എത്തുന്നത് തടയാനും നിയമം ലംഘിച്ച്‌ നിരത്തിലിറങ്ങുന്നത് തടയാനും ജില്ലയിലെ വിനോദ കേന്ദ്രങ്ങള്‍, അപകട മേഖലകള്‍, ദേശീയ സംസ്ഥാന പാത, പ്രധാന നഗരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ മഫ്തിയില്‍ ക്യാമറ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന ഊർജ്ജിതമാക്കുന്നത്.

ഇടവഴികളിൽ ഉൾപ്പെടെയും പരിശോധന കർശനമാക്കും. മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങുന്നത് തടയാൻ രക്ഷിതാക്കള്‍ ജാഗ്രത പുലർത്തണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം.

കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരന് ദാര്യണാന്ത്യം. ദില്ലിയിൽ സ്ഥിരതാമസമാക്കിയ മല്ലപ്പള്ളി സ്വദേശികളായ ടിനു- മെറിൻ ദമ്പതികളുടെ മകൻ കീത്ത് തോമസാണ് മരിച്ചത്. മെറിന്റെ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു : 18 പേർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 18 പേർക്ക് പരിക്ക് .ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ ആറ് മണിയോടെയാണ്...
- Advertisment -

Most Popular

- Advertisement -