Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅക്ഷയ് കുമാര്‍...

അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി

തൃശൂർ : ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അക്ഷയ് കുമാര്‍ കാര്‍ മാര്‍ഗമാണ് ദേവസ്വത്തിന്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്.

ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. അല്‍പ നേരത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം ഗുരുവായൂരപ്പദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി.ദേവസ്വം ഭരണസമിതി അംഗം കെ എസ്ബാലഗോപാലിനും ജീവനക്കാര്‍ക്കു ഒപ്പമാണ് അക്ഷയ് കുമാറെത്തിയത്. നാലമ്പലത്തിലെത്തി ദർശനത്തിനു ശേഷം താരം മടങ്ങി.

തന്റെ പുതിയ ചിത്രമായ ഹായ്വാന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനും ഒരുമിക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാള ചിത്രം ഒപ്പത്തിന്റെ ഹിന്ദി പതിപ്പാണ് ഹായ് വാന്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ജൂലൈ 31) അവധി

കോട്ടയം: മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച  കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി...

ദേശീയ ലോക് അദാലത്തില്‍  പത്തനംതിട്ട ജില്ലയിലെ  13229 കേസുകള്‍ തീര്‍പ്പാക്കി

പത്തനംതിട്ട: ജില്ലാ നിയമ സേവന അതോറിറ്റിയുടെയും  വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും  നേതൃത്വത്തില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍  ജില്ലയിലെ വിവിധ കോടതികളിലായി 13229 കേസുകള്‍ തീര്‍പ്പാക്കി. മജിസ്‌ട്രേറ്റ് കോടതിയില്‍  പിഴ...
- Advertisment -

Most Popular

- Advertisement -