Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsഎൻ എ...

എൻ എ ബി എച്ച് ഇ ഡി എക്സലൻസ് പുരസ്കാരം –  ബിലീവേഴ്സ് ആശുപത്രിക്ക്

തിരുവല്ല : നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ( എൻ എ ബി എച്ച് ) നൽകിവരുന്ന ഇ ഡി എക്സലൻസ് പുരസ്കാരം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം കരസ്ഥമാക്കി. ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അധ്യക്ഷനായ ചടങ്ങിൽ  ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ  വിനയ് കുമാർ സക്സേന പ്രസ്തുത പുരസ്കാരം ബിലീവേഴ്സ് ആശുപത്രിക്ക് സമർപ്പിച്ചു.

ദേശീയതലത്തിൽ മികവ് പുലർത്തുന്ന വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെട്ട പട്ടികയിൽ നിന്നും നിർദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കുന്ന അത്യാഹിതവിഭാഗത്തിനാണ് ഈ പുരസ്കാരം നൽകിവരുന്നത്. കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജരുമായ റവ. ഫാ. സിജോ പന്തപ്പള്ളിൽ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ സെക്രട്ടറി ജനറൽ റവ. ഫാ. ഡോ. ഡാനിയൽ ജോൺസൺ, ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ. ജോർജ് ചാണ്ടി മറ്റീത്ര, അത്യാഹിത വിഭാഗം മേധാവി ഡോക്ടർ ലൈലു മാത്യുസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ഷേമ പെൻഷൻ തട്ടിപ്പ് : 38 ജീവനക്കാരെ സസ്പെൻ‍ഡ് ചെയ്തു

തിരുവനന്തപുരം : അർഹതയില്ലാതെ ക്ഷേമ പെൻഷൻ വാങ്ങിയ 38 ജീവനക്കാരെ റവന്യൂ വകുപ്പ് സസ്പെൻ‍ഡ് ചെയ്തു.വന്യൂ വകുപ്പിലെ 34 ജീവനക്കാരെയും സര്‍വ്വേ–ഭൂരേഖ വകുപ്പിലെ നാല് ജീവനക്കാരെയുമാണ് സസ്പെന്‍ഡ് ചെയ്തത് .പാർട്ട് ടൈം സ്വീപ്പർ,...

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ ഇന്ന്

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും...
- Advertisment -

Most Popular

- Advertisement -