Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാത്തിരിപ്പിന് വിരാമം:...

കാത്തിരിപ്പിന് വിരാമം: കുമ്പളങ്ങി-അരൂർ കെൽട്രോൺ പാലം യാഥാര്‍ഥ്യമാകുന്നു

ആലപ്പുഴ: കുമ്പളങ്ങി-അരൂർ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി-കെൽട്രോൺ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുമ്പളങ്ങിക്കാർക്ക് ദേശീയപാതയിലേക്കും അരൂർ നിവാസികൾക്ക് കൊച്ചിയിലേക്കും പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കുറഞ്ഞ സമയത്തിൽ സഞ്ചരിക്കാനാകും.

290.6 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം 36.2 മീറ്റർ നീളത്തിലുള്ള എട്ടു സ്പാനുകളിലാണ് നിർമിക്കുന്നത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 43.7 കോടി രൂപയാണ് നിർമ്മാണത്തിനായി സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചത്. കേരള റോഡ് ഫഡ് ബോർഡിനാണ് നിർമ്മാണച്ചുമതല.

ഇരു കരകളിലും സമീപനപാതകളും നിർമ്മിക്കും. കുമ്പളങ്ങി ഭാഗത്ത് 110 മീറ്ററും അരൂർ ഭാഗത്ത് 140 മീറ്റർ നീളത്തിലുമാണ് റോഡുകൾ നിർമിക്കുക. ഒന്നര വർഷത്തിനുള്ളിൽ പാലംപണി പൂർത്തിയാക്കാനാണ് ലക്ഷ്യം. എംഎൽഎമാരായ ദലീമ, കെ ജെ മാക്സി എന്നിവരുടെ സാന്നിധ്യത്തിൽ കുമ്പളങ്ങിയിൽ നടന്ന ചടങ്ങിൽ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴയ്ക്ക് ശമനം : മത്സ്യബന്ധനത്തിന് തടസമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേ സമയം മലയോര ജില്ലകളിൽ ഒറ്റപ്പെട്ട...

ലെബനനിൽ ഹിസ്ബുള്ളക്കെതിരെ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ

ടെൽഅവീവ്‌ : തെക്കൻ ലെബനനിൽ ഹിസ്ബുള്ളക്കെതിരായി കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ അതിർത്തി കടന്നു. മേഖലയിൽ നിയന്ത്രിത ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രയേലി...
- Advertisment -

Most Popular

- Advertisement -