Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsKottayamതിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ...

തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം സെപ്റ്റംബർ 12 മുതൽ

കോട്ടയം : തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം തുടങ്ങി. സെപ്റ്റംബർ  14 ന് സമാപിക്കും. ക്ഷേത്രം തന്ത്രി പെരിഞ്ചേരി മന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുന്നത്.  ഇന്ന്  പുലർച്ചെ നാലിന് പള്ളിയുണർത്തൽ അഭിഷേകം മലർനിവേദ്യം ഗണപതിഹോമം എന്നിവ നടന്നു. രാവിലെ എട്ടിന് അഷ്ടമി രോഹിണി മഹോത്സവം ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.

തുടർന്ന് പുരാണ പാരായണം, ജ്ഞാനപ്പാന പാരായണം, എന്നിവ നടക്കും. ഉച്ചയ്ക്ക് 11.30 ന് ക്ഷേത്രത്തിൽ പ്രസാദമൂട്ട് നടക്കും. വൈകിട്ട് ആറരയ്ക്ക് ദീപാരാധന, തുടർന്ന് ഭജന.

സെപ്റ്റംബർ 13 ന് രാവിലെ എട്ടിന് പുരായണ പാരായണം. ഒൻപതിന് നാരായണീയ പാരായണം. 10 ന് ഭജന. അഞ്ചിന് പുരാണ പാരായണം. വൈകിട്ട് ആറരയ്ക്ക് ദീപാരാധന, ഏഴിന് സംഗീതനൃത്ത സന്ധ്യ. ജന്മാഷ്ടമി ദിവസമായ സെപ്റ്റംബർ 14 ന് പുലർച്ചെ നാലിന് പള്ളിയുണർത്തൽ.

തുടർന്ന് ഗണപതിഹോമം, ഉഷപൂജ, പ്രസന്നപൂജ, നവകം, പഞ്ചഗവ്യം. ഉച്ചപൂജ, ദീപാരാധന, വൈകിട്ട് എട്ടിന് അത്താഴ പൂജ എന്നിവ നടക്കും. വൈകിട്ട് എട്ടിന് ക്ഷേത്രത്തിൽ നാരായണ പാരായണം നടക്കും. 10 ന്‌ ഭക്തിഗാനസുധന. 12 ന് ജന്മാഷ്ടമി പ്രസാദമൂട്ട് , രാത്രി 12 ജന്മാഷ്ടമി പൂജയും നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 19-10-2024 Karunya KR-676

1st Prize Rs.80,00,000/- KJ 107065 (KOLLAM) Consolation Prize Rs.8,000/- KA 107065 KB 107065 KC 107065 KD 107065 KE 107065 KF 107065 KG 107065 KH 107065 KK 107065...

കോട്ടയത്ത് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഭർത്താവ്

കോട്ടയം : കിടങ്ങൂരിൽ ഭർത്താവ് കിടപ്പുരോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.കിടങ്ങൂർ സൗത്ത് ഏലക്കോടത്ത് രമണി (70) യാണ് മരിച്ചത്. ഭർത്താവ് സോമനെ(74) പൊലീസ് അറസ്റ്റ് ചെയ്തു. വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം.രമണിയെ കൊലപ്പെടുത്തിയ ശേഷം...
- Advertisment -

Most Popular

- Advertisement -