Tuesday, June 16, 2026
No menu items!

subscribe-youtube-channel

HomeSpiritualസഖറിയാസ് മാർ...

സഖറിയാസ് മാർ അത്തനാസിയോസിന്റെ 48-ാമത് ഓർമപ്പെരുന്നാൾ ഇന്നും നാളെയും

തിരുവല്ല : മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസന അധ്യക്ഷനായിരുന്ന സഖറിയാസ് മാർ അത്തനാസിയോസിന്റെ 48-ാമത് ഓർമപ്പെരുന്നാൾ ഇന്നും നാളെയും തിരുവല്ല സെന്റ് ജോൺസ് കത്തീഡലിൽ നടക്കും.

ഇന്ന് വൈകിട്ട് 6ന് സന്ധ്യാപ്രാർഥനയും കബറിൽ ധൂപപ്രാർഥനയും.നാളെ 6.15ന്പ്രഭാത പ്രാർഥനയും തുടർന്ന് ഡോ.ആന്റണി മാർ സിൽവാനോസിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന. തുടർന്ന് ആരാധനക്രമ വർഷത്തിന്റെ അതിഭദ്രാസന ഉദ്ഘാടനം മാർസിൽവാനോസ് നിർവഹിക്കും.പ്രതിനിധികൾ ചേർന്ന് 7 തിരികൾ തെളിക്കും.

തുടർന്ന് കബറിങ്കൽ ധൂപപ്രാർഥനയും നേർച്ച വിളമ്പും നടക്കുമെന്ന്  മുഖ്യ വികാരി ജനറൽ ഫാ.ഡോ. ഐസക്ക് പറപ്പള്ളിൽ, ഫാ ചെറിയാൻ കുരിശുംമൂട്ടിൽ, ഫാ.മാത്യു പുനക്കുളം തുടങ്ങിയവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗോവിന്ദൻകുളങ്ങര സത്രസ്മൃതി സപ്താഹ മഹായജ്ഞം: ദീപാവലി ആഘോഷത്തിൽ ദീപം തെളിയിച്ചു

തിരുവല്ല: ശ്രീവല്ലഭപുരി ഗോവിന്ദൻകുളങ്ങര ദേവി ക്ഷേത്രത്തിൽ  നടക്കുന്ന ഭാഗവത സത്രത്തിന്റെ ഭാഗമായി ദീപാവലിയോട് അനുബന്ധിച്ച് മതിൽഭാഗത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ദീപം തെളിയിച്ചു. ശ്രീവല്ലഭപുരിയിലേക്ക് കടക്കുന്ന നാല് അതിരുകളായ പെരുമ്പാലം, പാലിയിൽ പാലം, കോലോത്ത് പാലം,...

ലഹരിക്കെതിരെ ഇന്ന് തിരുവല്ലയിൽ ജനകീയകൂട്ടയോട്ടം

തിരുവല്ല : യുവതലമുറയിലെ ലഹരിഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ തിരുവല്ലയിൽ ആന്റി ഡ്രഗ് മാരത്തൺ(ജനകീയ കൂട്ടയോട്ടം) ഇന്ന് സംഘടിപ്പിക്കും. തിരുവല്ല പൗരാവലിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാരത്തൺ വൈകുന്നേരം 4 ന് എം.സി.റോഡിൽ...
- Advertisment -

Most Popular

- Advertisement -