Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMoneyസംസ്ഥാനത്ത് സ്വർണവില റെക്കോഡിലേക്ക്...

സംസ്ഥാനത്ത് സ്വർണവില റെക്കോഡിലേക്ക് കടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്  സ്വർണവില റെക്കോഡിലേക്ക് കടക്കുന്നു. ഗ്രാമിന് 55 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 10,585 രൂപയായാണ് വർധിച്ചത്. പവന്റെ വില 440 രൂപ ഉയർന്ന് 84,680 രൂപയായി ഉയർന്നു. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 93,000 രൂപയ്‌ക്ക് മുകളിൽ നൽകണം.

18കാരറ്റ് സ്വർണത്തിന്റെ വിലയിൽ 45 രൂപയുടെ വർധനവുണ്ടായി. 8700 രൂപയായാണ് വില വർധിച്ചത്. ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ.

വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈയാഴ്ചയുടെ തുടക്കത്തിൽ സ്വർണവില റെക്കോഡ് നിരക്കായ 3,790.82 ഡോളറിലെത്തിയിരുന്നു. ഈയാഴ്ച 2.5 ശതമാനം വർധനവാണ് ഉണ്ടായത്. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ ഡിസംബറിലെ നിരക്ക് 3,809 ഡോളറായി ഉയർന്നു.

അതേസമയം ആഗോളവിപണിയിൽ കഴിഞ്ഞ ദിവസം സ്വർണവിലയിൽ വർധനവുണ്ടായി. സ്പോട്ട് ഗോൾഡിന്റെ വില 0.8 ശതമാനമാണ് ഉയർന്നത്. ഔൺസിന് 3,778.62 ഡോളറായാണ് വില ഉയർന്നത്. വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡിലാണ്. ഇന്നത്തെ വിപണിവില 144 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 144 ലേക്കെത്തുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണം കളറാക്കാൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ; പച്ചക്കറി വിത്തും ചെണ്ടുമല്ലിത്തൈ വിതരണവും

ആലപ്പുഴ :  ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി വിത്തും ചെണ്ടുമല്ലിത്തൈ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി തൈക്കാട്ടുശ്ശേരി...

വിശ്വശാന്തിക്കായി 8000 കിലോമീറ്റർ കാൽനടയാത്രചെയ്ത് സന്നിധാനത്ത്

ശബരിമല:വിശ്വശാന്തിക്കായുള്ള പ്രാർഥനയുമായി വടക്കേ ഇന്ത്യനിന്ന് എണ്ണായിരത്തോളം കിലോമീറ്റർ കാൽനടയാത്രചെയ്ത് ശബരിമല സന്നിധാനത്ത് എത്തി രണ്ട് ഭക്തർ. കാസർകോട് കുഡ്‌ലു രാംദാസ് നഗർ സ്വദേശികളായ സനത്കുമാർ നായക്, സമ്പത്ത്കുമാർ ഷെട്ടി എന്നിവരാണ് 223 ദിവസം...
- Advertisment -

Most Popular

- Advertisement -