Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപരിഗണനയിലിരുന്ന അഞ്ച്...

പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: പരിഗണനയിലിരുന്ന എല്ലാ ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഭൂപതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്. ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഎം ഗവര്‍ണര്‍ക്ക് എതിരെ സമരം നടത്തിയിരുന്നു.

കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ബില്ലായ ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഗവർണർക്ക് പരാതികൾ ലഭിച്ചിരുന്നു.ഇത് സർക്കാരിന് അയക്കുകയും ചീഫ് സെക്രട്ടറി വിഷയത്തിൽ വിശദമായ മറുപടി നൽകുകയും ചെയ്തിരുന്നു .ഇത് പാസ്സാക്കാത്തതിൽ സിപിഎം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പ്രതിപക്ഷവും ഇതിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് :  വിമാന സർവീസുകൾ നിർത്തിവയ്ക്കും

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പൈങ്കുനി ആറാട്ട്’ ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും. വിമാനത്താവളത്തിന്‍റെ റൺവേയിലൂടെയാണ് ആറാട്ട് ഘോഷയാത്ര കടന്ന് പോകുന്നതിനാൽ വ്യാഴാഴ്ച വൈകുന്നേരം 4.45 മുതൽ രാത്രി...

കെ.രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശ്ശൂർ : ആലത്തൂർ എംപി കെ. രാധാകൃഷ്ണന്റെ അമ്മ ചിന്ന (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് തോന്നൂർക്കരയിലുള്ള...
- Advertisment -

Most Popular

- Advertisement -