Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeSpiritualഉത്രമേൽ ഭഗവതി...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ നവാഹം സമാപിച്ചു

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം സമാപിച്ചു. ഇന്ന്  രാവിലെ  ഗായത്രീ ഹോമം,  മണിദീപ വർണ്ണന, പാരായണ സമർപ്പണം എന്നിവ നടന്നു.  തുടർന്ന് നടന്ന അവഭൃഥസ്നാന ഘോഷയാത്ര അഴിയിടത്തുചിറ ശ്രീ അനിരുദ്ധേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, നാമജപം, വാദ്യമേളങ്ങളുടെ അകമ്പടിയോടെ  ക്ഷേത്രത്തിൽ എത്തിച്ചേർന്നു.

തുടർന്ന് ദേവിക്ക് കുങ്കുമാർച്ചന നടത്തി. ഉത്രമേൽ മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ ഉത്രമേൽ ക്ഷേത്രക്കുളം പുനർ നിർമ്മിച്ചതിന് ആദരിച്ചു.ശേഷം മഹാപ്രസാദമൂട്ട് നടന്നു. ദേവസ്വം കമ്മറ്റി പ്രസിഡന്റ് വി കെ മുരളീധരൻ നായർ, സെക്രട്ടറി മനോജ് കുമാർ, വൈസ് പ്രസി. കെ വി കിരൺകുമാർ, ജേ. സെക്രട്ടറി ഡി ഉണ്ണികൃഷ്ണൻ നായർ, ഖജാൻജി പി ആർ രാജേഷ് എന്നിവർ നേതൃത്വം നൽകി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരഞ്ഞെടുപ്പ് പരിശോധന : മലപ്പുറത്ത് നിന്ന് പണവും മദ്യവും മയക്കുമരുന്നും പിടിച്ചെടുത്തു 

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ ജില്ലയില്‍ 4,25,85,137 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും മൊബൈല്‍ ഫോണുകളും മറ്റു വസ്തുക്കളും പിടികൂടി. മാര്‍ച്ച്‌ 15 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍...

ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ഗോവ : നാവികസേനാംഗങ്ങൾക്കൊപ്പം ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരുതന്നെ പാകിസ്താന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.സേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത്...
- Advertisment -

Most Popular

- Advertisement -