Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണ്ണ...

ശബരിമല സ്വർണ്ണ കവർച്ച : 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം : ശബരിമല സ്വർണ്ണ കവർച്ച കേസിൽ 2019 ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തു. അന്ന് ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറുള്‍പ്പെടെയുള്ളവരെയാണ് പ്രതി ചേര്‍ത്തത്. രണ്ട് എഫ്‌ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ദ്വാരപാലകശില്‍പ്പത്തിലെ പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് ആദ്യ എഫ്‌ഐആർ. സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് എഫ്ഐആറിൽ ഒന്നാം പ്രതി. പാളികൾ ഇളക്കിക്കൊണ്ടുപോയ സമയത്തെ ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചവരാണ് കൂട്ടുപ്രതികൾ .കവർച്ച, വിശ്വാസവഞ്ചന, മോഷണം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ശ്രീകോവിലിന്റെ വാതിലിന്റെ കട്ടിളപ്പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട രണ്ടാമത്തെ എഫ്‌ഐആറിലാണ് മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതി ചേർത്തിരിക്കുന്നത് .അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ‍ ഇളക്കി എടുത്തെന്ന് എഫ്‌ഐആറിൽ പറയുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണക്കൊള്ള : എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

കൊച്ചി : ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു .അടച്ചിട്ട കോടതി മുറിയിലാണ് കേസ് ദേവസ്വം ബെഞ്ച് പരി​ഗണിച്ചത്.എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട്...

വാഹന നികുതി കുടിശ്ശിക: 16ന് ആര്‍ടി ഓഫീസില്‍ അദാലത്ത്

ആലപ്പുഴ:നികുതികുടിശ്ശികയെത്തുടര്‍ന്ന് റവന്യൂ റിക്കവറി നടപടി സ്വീകരിച്ച വാഹനങ്ങളുടെ കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒക്ടോബര്‍ 16ന് രാവിലെ 10ന് ആലപ്പുഴ ആര്‍ടി ഓഫീസില്‍ അദാലത്ത് നടത്തും. സര്‍ക്കാരിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന അദാലത്തിലൂടെ...
- Advertisment -

Most Popular

- Advertisement -