Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsപ്രണയബന്ധത്തിൽ നിന്നും...

പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയ തീകൊളുത്തിയ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരന്‍, ശിക്ഷാവിധി വ്യാഴാഴ്ച

തിരുവല്ല : തിരുവല്ലയിൽ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയ പട്ടാപ്പകൽ നടുറോഡില്‍ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി.കവിയൂര്‍ സ്വദേശി കവിതയെ (19) കുത്തി പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്കുള്ള ശിക്ഷാവിധി വ്യാഴാഴ്ച ഉണ്ടാകും .അതേസമയം, പ്രതിക്ക് തൂക്കുകയര്‍ നല്‍കണമെന്ന് കോടതിവിധി കേള്‍ക്കാനെത്തിയ കവിതയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

2019 മാര്‍ച്ച് 12-നാണ് തിരുവല്ലയിൽ നടുറോഡിൽ വെച്ച് കവിതയെ അജിന്‍ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്.സഹപാഠിയായിരുന്ന കവിത പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് ആക്രമണം .ആക്രമണത്തിനു ശേഷം രക്ഷപെടാൻ ശ്രമിച്ച അജിനെ ബന്ധിച്ച് നാട്ടുകാർ പൊലീസിൽ ഏൽപിക്കുകയായിരുന്നു .ഗുരുതരമായി പൊള്ളലേറ്റ കവിത എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാട്ടാനശല്യം രൂഷമാകുന്നു:  നാട്ടുകാർ വനപാലകരെ തടഞ്ഞു

കോന്നി: കാട്ടാനശല്യം രൂഷമാകുന്നുവെന്ന പരാതിയിൽ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് തവളപ്പാറയിൽ  നാട്ടുകാർ വനപാലകരെ തടഞ്ഞു. പരാതി സംബന്ധിച്ച് അന്വേഷണം നടത്താനെത്തിയ വനപാലകരെയാണ് നാട്ടുകാർ തടഞ്ഞത്. പ്രദേശത്ത് നാളുകളായി തുടരുന്ന കാട്ടാന...

തെള്ളിയൂർകാവിൽ പടയണിക്ക് ചൂട്ടുവെച്ചു

മല്ലപ്പള്ളി :  ഈ വർഷത്തെ പടയണിക്കാലത്തിന് തെള്ളിയൂർക്കാവ് പാട്ടമ്പലത്തിൽ തുടക്കമായി. കീരിക്കാട്ട് അശോക് ആർ കുറുപ്പ് ആചാരപരമായി ചൂട്ടു വെച്ചാണ് പടയണിക്ക് തുടക്കം കുറിച്ചത്. ഇന്നലെ ക്ഷേത്രത്തിലെ പാട്ടമ്പലം പടയണിക്കളത്തിൽ തപ്പ് വാദ്യത്തിൽ...
- Advertisment -

Most Popular

- Advertisement -