Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റപ്പുഴ ജംഗ്ഷന്...

കുറ്റപ്പുഴ ജംഗ്ഷന് സമീപം  ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചു:  ഒരാൾക്ക് ദാരുണാന്ത്യം

തിരുവല്ല : തിരുവല്ല- മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ ജംഗ്ഷന് സമീപം നാല് ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് പരിക്കേറ്റു. കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽസ്വദേശി റ്റിജു പി എബ്രഹാം (40) ആണ് മരിച്ചത്. തൃക്കൊടിത്താനം കോട്ടമുറി വിഷ്ണു ഭവനിൽ വിഷ്ണു (37) ന് പരിക്കേറ്റു. ഇന്ന്  രാവിലെ 8.45 മണിയോടെ  ആയിരുന്നു അപകടം ഉണ്ടായത്.

മൂന്ന്  ബൈക്കുകളും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. മല്ലപ്പള്ളി ഭാഗത്ത് നിന്നും തിരുവല്ലയിലേക്ക് ബൈക്കിൽ വരികയായിരുന്നു  റ്റിജു  ഓടിച്ചിരുന്ന ബൈക്ക് തിരുവല്ലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടെ എതിർവശത്തു നിന്നു വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഇടിയിൽ നിയന്ത്രണം തെറ്റിയ ബൈക്ക്  മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ചാണ് നിന്നത്. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും  ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ടവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സംഭവത്തിൽ തിരുവല്ല പോലീസ് എത്തി നടപടി സ്വീകരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തകഴി റെയിൽവേ ഗേറ്റ് ഇന്ന്  രാത്രി അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ- ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ആഗസ്റ്റ് 13ന് രാത്രി 10 മണി മുതല്‍ 14ന് പുലർച്ചെ മൂന്ന്  വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....

കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ അന്തരിച്ചു

മലപ്പുറം : മകൾ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ കൊലപ്പെടുത്തിയെന്ന കേസിൽ കോടതി കുറ്റവിമുക്തനാക്കിയ പിതാവ് മഞ്ചേരിചാരങ്കാവ് പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ഇന്നലെ...
- Advertisment -

Most Popular

- Advertisement -