Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsമൂഴിയാര്‍ ഡാമിന്റെ...

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കാം

പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ഡിസംബര്‍ ഒന്നിന് റെഡ് അലേര്‍ട്ട് ലെവലായ 190 മീറ്ററില്‍ എത്തിയതായും പരമാവധി ജലനിരപ്പായ 192.63 മീറ്ററില്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുമെന്നു  ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കാട് പവര്‍ ഹൗസില്‍ പൂര്‍ണതോതില്‍ ഉല്‍പാദനം നടക്കാത്തതിനാല്‍ ശബരിഗിരി പവര്‍ ഹൗസില്‍ നിന്നു പുറന്തള്ളുന്ന ജലം മൂലമാണ് മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നത്. ഡാം തുറന്നാല്‍ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം എന്നതിനാല്‍ കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ : അട്ടിമറിയെന്ന് സംശയം

പാലക്കാട് : ഷൊര്‍ണൂര്‍ – പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു സംഭവം. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേ മായന്നൂർ മേൽപാലത്തിനു സമീപമാണു ക്ലിപ്പുകൾ...

മൂല്യവർദ്ധനവിലൂടെ കേരകർഷകരുടെ വരുമാനം വർദ്ധിപ്പിക്കണം: മന്ത്രി പി പ്രസാദ്

ആലപ്പുഴ : കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി കേരകർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി വകുപ്പ് കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ കേരഗ്രാമം പദ്ധതിയുടെ രണ്ടാം...
- Advertisment -

Most Popular

- Advertisement -