Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

തിരുവനന്തപുരം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടെടുപ്പാണ് നാളെ നടക്കുന്നത്.

ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ – 7246269, സ്ത്രീകൾ – 8090746, ട്രാൻസ്ജെൻഡർ – 161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.38994 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025 , കാസർഗോഡ്- 119) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

അതേസമയം , വോട്ടിംഗ് മെഷീനിലെ തകരാറുമൂലം വോട്ടെടുപ്പ് പൂർത്തീകരിക്കാൻ സാധിക്കാതെ വന്ന ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അമ്പലക്കടവ് വാർഡിലേക്കുള്ള ഒന്നാം പോളിംഗ് ബൂത്തായ മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ നാളെ റീപോളിംഗ് നടത്തും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹരിയാനയിലും വോട്ടുകൊള്ള നടന്നുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വോട്ടുകൊള്ള നടന്നുവെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി .സംസ്ഥാനത്ത് 25 ലക്ഷം  കള്ളവോട്ടുകളാണുണ്ടായിരുന്നതെന്ന് രാഹുൽ ആരോപിച്ചു .ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച്...

ഉഴവൂർ വിജയൻ അനുസ്മരണവും എൻ.എൽ.സി. വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും

കോട്ടയം : ഉഴവൂർ വിജയൻ അനുസ്മരണവും എൻ.എൽ.സി. വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും ഉഴവൂരിലെ വസതിയിൽ നടന്നു. രാവിലെ 9ന് പുഷ്പാർച്ചനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ എൻ.സി.പി. സെക്കുലർ സംസ്ഥാന...
- Advertisment -

Most Popular

- Advertisement -