Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നി ഗേറ്റ്...

റാന്നി ഗേറ്റ് ബാറിൽ സംഘർഷം: 2 പേരെ  പൊലീസ് പിടികൂടി

പത്തനംതിട്ട : റാന്നിയിലെ റാന്നി ഗേറ്റ് ബാറിൽ സംഘർഷം. ആക്രമണത്തിൽ
യുവാവിന്റെ ചുണ്ട് മറ്റൊരാൾ കടിച്ചു മുറിച്ചു. സംഭവത്തിൽ 2 പേരെ റാന്നി പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 10.45 ന് ആണ് ബാറിൽ സംഘർഷം ഉണ്ടായത്. മുക്കാലുമൺ തുണ്ടിയിൽ വീട്ടിൽ വിശാഖ് വിജയന്റെ (32) ചുണ്ട് ആണ് കടിച്ചു മുറിച്ചത്. ആക്രമണം നടത്തിയ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ അറസ്റ്റ് ചെയ്തതായി റാന്നി പൊലീസ് ഇന്ന് അറിയിച്ചു.

വിശാഖ് വിജയനെ വിദഗ്ധ ചികിത്സയ്ക്കായി റാന്നിയിലെ ആശുപത്രിയിൽ നിന്ന് തിരുവല്ലായിലെ സ്വകാര്യ മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക് മാറ്റി. ചുണ്ട് തുന്നിച്ചേർത്തതായി ആശുപത്രി അധികൃതർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജയാഹ്ലാദത്തിനിടെ കോഴിക്കോട് എൽഡിഎഫ്- യുഡിഎഫ് സംഘർഷം: ആറുപേർക്ക് പരിക്ക്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കോഴിക്കോട് എൽഡിഎഫ് യുഡിഎഫ് സംഘർഷം. നാദാപുരം നിയോജകമണ്ഡലത്തിൽപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ നെല്ലിക്കുന്നിലാണ് എൽ.ഡി.എഫ്, യുഡിഎഫ് സംഘർഷമുണ്ടായത്. ഒരു വനിത അടക്കം ആറ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. അബ്ദുൽ...

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു.രാജിക്കത്ത് ഗവർണറുടെ സ്പെഷ്യൽ സെക്രട്ടറിക്ക് കത്ത് കൈമാറി.രാവിലെ തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന പാർട്ടി എം.എൽ.എമാരുടെ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി പ്രഖ്യാപനം നടത്തിയത്...
- Advertisment -

Most Popular

- Advertisement -