Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎക്സൈസിൻ്റെ മിന്നൽ...

എക്സൈസിൻ്റെ മിന്നൽ പരിശോധന: രണ്ട് കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു 

കോട്ടയം: വ്യാപകമായി ലഹരി മരുന്ന് വിപണനം ചെയ്യുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ ഭാഗങ്ങളിൽ എക്സൈസിന്റെ മിന്നൽ പരിശോധന. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്‌പെക്ടർ ബിനീഷ്സുകുമാരൻ, പാലാ എക്സൈസ് സർക്കിൾ പാർട്ടി, കോട്ടയം എക്സൈസ് ഇൻ്റെലിജൻസ് വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

ഈരാറ്റുപേട്ട എം.ഇ.എസ്  ജംഗ്ഷൻ, നടക്കൽ എം.ഇ.എസ് ജംഗ്ഷൻ, ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, അയ്യമ്പാറ പരിസരങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന. അഥിതി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി. എക്സൈസ് ഇൻ്റലിജൻസ് വിഭാഗം ടി പ്രദേശങ്ങളിലെ ഹോട്ട് സ്പോട്സ് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത  പരിശോധന നടത്തിയത്.

മൂന്നു സംഘങ്ങൾ ആയി തിരിഞ്ഞായിരുന്നു പരിശോധന. എക്സൈസ് റേഞ്ച്, ഈരാറ്റുപേട്ട ,പാലാ എക്സൈസ് സർക്കിൾ റെയിഡിൽ പങ്കെടുത്തു. പരിശോധനയിൽ രണ്ട് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ  കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ്ണക്കൊള്ള : അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി നീക്കം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി നീക്കം.ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂര്‍ പ്രകാശിന് അടുപ്പമുണ്ടെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്...

ആറന്മുള മണ്ഡലത്തിൽ അടിസ്ഥാന സൗകര്യ വികസനം സാധ്യമായി : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസന  ആവശ്യം യാഥാർഥ്യമായതായി ആരോഗ്യ  വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഴുവേലി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപനവും നിർമാണം പൂര്‍ത്തിയായ പ്രീ പ്രൈമറി...
- Advertisment -

Most Popular

- Advertisement -