Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsക്രൈസ്തവ ജീവിതത്തിന്റെ...

ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണ്: ഡോ. ജോഷ്യാ മാർ ഇഗ്നാത്തിയോസ്

തിരുവല്ല: ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണെന്നും ദൈവം നമ്മെ  സ്നേഹിച്ചത് പോലെ  നാം മറ്റുള്ളവരെയും സ്നേഹിക്കണെമെന്നും ഡോ.ജോഷ്യാ മാർ ഇഗ്നാത്തിയോസ് ഓർമ്മിപ്പിച്ചു.

ഇന്ത്യ കാമ്പസ്  ക്രൂസേഡ് ഫോർ ക്രൈസ്റ്റ് സംഗീത വിഭാഗമായ  ‘ഹാർട്ട്ബീറ്റ്സിൻ്റെ’ സുവർണ്ണ ജൂബിലി ആഘോഷം തിരുവല്ല മഞ്ഞാടി സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ കൺവൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു  ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ്.

ബിഷപ്പ് ഡോ തോമസ് ഏബ്രഹാം, ബിഷപ്പ് തോമസ് സാമുവൽ,  ബിഷപ്പ്  സണ്ണി ഏബ്രഹാം, പാസ്റ്റർ രാജു പൂവക്കാല, റവ.  സജി മാത്യൂ, സണ്ണി  ജോർജ്ജ്,സുവി. ജോർജ് ചാക്കോ,റവ. ഉമ്മൻ കെ.ജേക്കബ്, വി.ടി.ജോൺസൺ, തമ്പി കുര്യൻ   എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ഹാർട്ട്ബീറ്റ്സിന്റെ നേതൃത്വത്തിൽ സംഗീത സായാഹ്നം നടന്നു. സുവിശേഷവൽക്കരണത്തിനും ശിഷ്യത്വത്തിനും സംഗീതം ഉപയോഗിക്കുന്ന ഒരു ക്രിസ്ത്യൻ സംഘടനയായ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ലോകമെമ്പാടുമുള്ള 190-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷന് അമേരിക്കയിൽ വാഹന അപകടത്തിൽ പരുക്ക്

ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ പ്രഥമന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. പ്രഭാത സവാരിക്ക് ഇറങ്ങിയ അദ്ദേഹത്തെ സഭയുടെ കാമ്പസിന് പുറത്തെ റോഡിൽ വച്ച് വാഹനം ഇടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ...

കേന്ദ്ര മന്ത്രിയെ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി സുരേഷ് ഗോപി എംപി

ന്യൂഡൽഹി : കേന്ദ്ര മന്ത്രിയെ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടിയുമായി സുരേഷ് ഗോപി എംപി. പാര്‍ലമെന്‍റിൽ കേന്ദ്ര ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിൽ പങ്കുവെച്ചാണ്  കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മറുപടി...
- Advertisment -

Most Popular

- Advertisement -