Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പാലത്ത് ദമ്പതികളെ...

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി: 4 വയസുകാരന് ​ഗുരുതരപരിക്ക് ; യുവാവ് കസ്റ്റഡിയിൽ

പാലക്കാട് : ഒറ്റപ്പാലത്ത് അർദ്ധരാത്രിയിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ്‌ മരിച്ചത്. ഇവരുടെ വളർത്തുമകൾ സുൽഫിയത്തിന്റെ നാലുവയസ്സായ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി പിടിയിലായി.

രാത്രി പന്ത്രണ്ടോടെയാണ് സംഭവം .സുൽഫിയത്ത് പരിക്കേറ്റ മകനുമായി ഓടിയപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത് .വീട്ടിലെത്തിയ നാട്ടുകാർ ദമ്പതിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ മുഹമ്മദ് റാഫി സമീപത്തെ പള്ളി ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടു .പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വധശ്രമക്കേസിൽ രണ്ടു പ്രതികൾ പിടിയിൽ

പത്തനംതിട്ട : മുൻവിരോധത്താൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനു പുളിക്കീഴ് പോലീസ് രജിസ്റ്റർ കേസിൽ രണ്ടു പ്രതികളെ പിടികൂടി. നെടുമ്പ്രം പൊടിയാടി ഉണ്ടപ്ലാവ് തുണ്ടിയിൽ ഐശ്വര്യ വീട്ടിൽ പങ്കു എന്ന് വിളിക്കുന്ന വിഷ്ണു എസ്...

വിദേശയാത്ര നടത്തുന്നവർ ട്രാവൽ ഇൻഷുറൻസ് എടുക്കണം- നോർക്ക

തിരുവനന്തപുരം : വിദേശ യാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങൾ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോർക്കയുടെ ജാഗ്രതാ നിർദേശം. വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷൻ വെഡിംഗ്...
- Advertisment -

Most Popular

- Advertisement -