Friday, October 23, 2026
No menu items!

subscribe-youtube-channel

HomeSpiritualഭക്തർ എന്ത്...

ഭക്തർ എന്ത് തെറ്റ് ചെയ്താലും മോക്ഷം നൽകുന്നതുകൊണ്ടാണ് ശ്രീകൃഷ്ണനെ കരുണാമയൻ എന്നു വിളിക്കുന്നത്: ഭാഗവത ഹംസം മണികണ്ഠ വാര്യർ  

തിരുവല്ല : ഭക്തർ എന്ത് തെറ്റ് ചെയ്താലും മാപ്പ് നൽകുകയും മറ്റുള്ളവർക്ക് വേണ്ടി തെറ്റ് ചെയ്താൽ മോക്ഷം നൽകുകയും ചെയ്യുന്നതുകൊണ്ടാണ് ഭഗവാൻ ശ്രീകൃഷ്ണനെ കരുണാമയൻ എന്നു വിളിക്കുന്നതെന്ന് ഭാഗവത ഹംസം മണികണ്ഠ വാര്യർ ഗുരുവായൂർ. കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ ആരംഭിച്ച നവാഹയജ്ഞത്തിൽ കൃഷ്ണാവതാരത്തിൽ  പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.                                

ഭഗവാൻ സ്വീകരിക്കാത്തത് മാത്സര്യം മാത്രമാണെന്നും കലിയുഗത്തിലെ ലോകജനതയുടെ ഉയർച്ചയ്ക്ക് പ്രാർഥനയും നല്ല മനസും പ്രവൃത്തിയും അനിവാര്യമാണെന്നും യജ്ഞാചാര്യൻ ഭാഗവത ഹംസം മണികണ്ഠ വാര്യർ പറഞ്ഞു. ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവത്തിന് കൊടിയേറി. ദേവസ്വം പ്രസിഡൻ്റ് എൻ. ഗോവിന്ദൻ നമ്പൂതിരി കൊടിയേറ്റ് കർമം നിർവഹിച്ചു. സെക്രട്ടറി അജിത് കെ.എൻ. രാജ്, ട്രഷറർ ജെ. മനോജ് പുറയാറ്റ്, വൈസ് പ്രസിഡന്റ് അശോക് പി.പിള്ള, ജോ. സെക്രട്ടറി പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ നേതൃത്വം നൽകി.                         

നവാഹയജ്ഞത്തിൻ്റെ നാലാം ദിവസവും താലപ്പൊലി ഉത്സവത്തിൻ്റെ രണ്ടാം ദിനവുമായ ഇന്ന് രാവിലെ 10 ന് അഷ്ടലക്ഷ്മി പൂജ നടക്കും. 12 ന് പ്രഭാഷണം, 1 ന് പെരിങ്ങര ശ്രീ വനമാലി നാരായണീയ സമിതിയുടെ നാരായണീയ പാരായണം, തുടർന്ന് പ്രസാദമൂട്ട് 2 ന് ഭാഗവത പാരായണം, 6.30 ന് പുഷ്പാഞ്ജലി ദീപാരാധന, 8 ന് മതിൽ ഭാഗം ശ്രീ പാർവണ തിരുവാതിര സംഘത്തിൻ്റെ തിരുവാതിര എന്നിവ ഉണ്ടായിരിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിർധന വിദ്യാർത്ഥികൾക്ക് ‘ഹെവൻലി ഹാൻഡ്സ്’ പദ്ധതിയുമായി എം.ജി.ഒ.സി.എസ്.എം

കോട്ടയം : നിർധനരായ 500  വിദ്യാർത്ഥികൾക്ക് ‘ഹെവൻലി ഹാൻഡ്സ്’ പദ്ധതിയുമായി മാർ ഗ്രീഗോറിയോസ്  ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം. എം.ജി.ഒ.സി.എസ്.എമ്മിന്റെ ആഭിമുഖ്യത്തിലുള്ള  പഠനോപകരണവിതരണ പദ്ധതിയുടെ ഉദ്ഘാടനം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ...

യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ

ടെഹ്‌റാൻ : യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ .വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചതായും ആക്രമണത്തിൽ കപ്പലിന് തീപിടിച്ചതായും ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.എന്നാൽ യുഎസ് സർക്കാർ...
- Advertisment -

Most Popular

- Advertisement -