Thursday, April 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ...

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങളുടെ സംരക്ഷണ ജോലികൾ പൂർത്തിയാക്കി

ഏറ്റുമാനൂർ : കാലപ്പഴക്കവും സംരക്ഷണ കുറവും മൂലം നാശത്തിന്റെ വക്കിലായിരുന്ന ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങളുടെ സംരക്ഷണ ജോലികൾ പൂർത്തിയാക്കി മന്ത്രി വി.എൻ.വാസവൻ സമർപ്പിച്ചു. 16–ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന ചുമർച്ചിത്രങ്ങളുടെ സംരക്ഷണ പദ്ധതിക്ക് ഒരു വർഷം മുൻപാണ് തുടക്കം കുറിച്ചത്

വാസ്തുവിദ്യാ ഗുരുകുലം മ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടന്റ നേതൃത്വത്തിൽ അസിസ്റ്റന്റ് മ്യൂറൽ ആർട്ടിസ്റ്റുകളായ മണ്ണടി അഭിലാഷ് കുമാർ, ആറൻമുള ജയകൃഷ്ണൻ എന്നിവരാണ് സംരക്ഷണ ജോലി പൂർത്തിയാക്കിയത്. ഇന്ത്യൻ നാഷനൽ റിസെർച് ലബോറട്ടറി ഫോർ കൺസർവേഷൻ ഓഫ് കൾചറൽ പ്രോപട്ടി (എൻആർഎൽസി) മുൻ ഡയറക്ടർ ഡോ. വേലായുധൻ നായരുടെ മേൽനോട്ടത്തിലായിരുന്നു സംരക്ഷണ ജോലികൾ നടന്നത് .

ഗോപുരവാതിലിന്റെ അകത്തെ ചുമരിന്റെ വശത്തുള്ള അനന്ത ശയനത്തിന്റെ ചിത്രമാണ് ആദ്യഘട്ടത്തിൽ സംരക്ഷിച്ചത്. 142 ചതുരശ്ര അടി വിസ്തീർണമുള്ള ചിത്രമാണിത്. പ്രദോഷ നൃത്തം, വേട്ട ശാസ്താവ് അഘോരമൂർത്തി, വസ്ത്രാപരണം, വേണുഗോപാലം, രണ്ട് ദ്വാരപാലകർ, വീരാളിപ്പട്ട് തുടങ്ങിയവയുമാണ് സംരക്ഷിച്ചത് . 425 ചതുരശ്ര അടിയിലാണ് ചുമർച്ചിത്രങ്ങൾ. ആറ് ഘട്ടമായാണ് ഇവയുടെ സംരക്ഷണം പൂർത്തിയാക്കിയത്.

രണ്ടാം ഘട്ടത്തിൽ ചിത്രങ്ങളിലെയും ചുറ്റുമുള്ള സ്ഥലങ്ങളിലെയും മാറാലകളും പൊടിപടലങ്ങളും ശ്രദ്ധയോടെ സുഷ്‌മമായി നീക്കം ചെയ്തു. മൂന്നാം ഘട്ടം ജീവികളുടെ അവശിഷ്ടങ്ങളും കരി, എണ്ണമെഴുക്ക് തുടങ്ങിയവ ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇൻഡ്യയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് കെമിക്കൽ വർക്കിലൂടെ നീക്കം ചെയ്തു. നാലാം ഘട്ടത്തിൽ ചിത്രങ്ങളിൽ ഉണ്ടായിരുന്ന അന്യവസ്‌തുക്കൾ ചിത്രങ്ങൾക്ക് കേട് സംഭവിക്കാതെ നീക്കം ചെയ്തു.

അഞ്ചാം ഘട്ടത്തിൽ ചിത്രത്തിനു ചുറ്റും ബലക്ഷയം സംഭവിച്ച കുമ്മായ പ്രതലം നീക്കം ചെയ്തു. പുതിയ കുമ്മായക്കുട്ടുകൾ തയ്യാറാക്കി ബലപ്പെടുത്തിയെടുത്തു. ആറാംഘട്ടത്തിൽ കെമിക്കൽ വർക്കിലൂടെ ചിത്രങ്ങളെ തെളിച്ചെടുക്കുകയു, ഏഴാം ഘട്ടത്തിൽ പ്രകൃതിദത്ത വർണ്ണങ്ങൾ ആവശ്യമായ സ്ഥലങ്ങളിൽ മാത്രം കുറഞ്ഞ രീതിയിൽ ഉപയോഗിച്ചു കൊണ്ടാണ് ഏറ്റുമാനൂരിലെ പുരാതന ചുമർ ചിത്രങ്ങളുടെ സംരക്ഷണം വാസ്തുവിദ്യാ ഗുരുകുലം നടത്തിയത് .

 

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന്

തിരുവനന്തപുരം : സെക്രെട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന ആശ പ്രവർത്തകരുടെ കൂട്ട ഉപവാസം ഇന്ന് മുതൽ .നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും...

ശബരിമല മകരവിളക്ക് ഉത്സവം – തൃക്കേട്ടനാൾ രാജരാജ വർമ്മ പന്തളം കൊട്ടാരം രാജപ്രതിനിധി

പന്തളം : ഈ വർഷത്തെ  മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തു വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജയുടെ പ്രതിനിധിയായി പന്തളം ഊട്ടുപുര കൊട്ടാരത്തിൽ തൃക്കേട്ടനാൾ രാജരാജവർമ്മയെ...
- Advertisment -

Most Popular

- Advertisement -