Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : എഫ്ഐആര്‍ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജി തള്ളി

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഹർജി തള്ളി ഹൈക്കോടതി.കേസിൽ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പങ്കജ് ഭണ്ഡാരി ഹര്‍ജി നൽകിയത്.തനിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു ഭണ്ഡാരിയുടെ വാദം.

എസ്.ഐ.ടി സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ 109. 234 ഗ്രാം സ്വ‍ർ‍ണം സ്വമേധയാ കൈമാറിയതാണെന്നും അറസ്റ്റിന് മുൻപ് ആറുതവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരി ഹ‍ർജിയിൽ പറയുന്നു . കേസിൽ പങ്കജ് ഭണ്ഡാരിക്ക് മുഖ്യപങ്കുണ്ടെന്നും ജാമ്യം നല്‍കരുതെന്നും എസ്ഐടിയുടെ വാദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യോഗ യജ്‌ഞം നടത്തി

തിരുവല്ല: യോഗാസനാ സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ യോഗ യജ്‌ഞം സംഘടിപ്പിച്ചു. യോഗാസന സ്പോർട്ട്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനോദ് കുമാർ പരിപാടി ഉത്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് സുധീഷ് കുമാർ എൻ...

കവിയൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും

തിരുവല്ല : കവിയൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. വൈകിട്ട് 6.30-നും 7.30-നും മധ്യേ തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരി കൊടിയേറ്റ് നിർവഹിക്കും. ഇന്ന് രാത്രി എട്ടിന് തിരുവാതിരപ്പുഴുക്ക് വിതരണം, തിരുവാതിരകളി, ഭക്തിഗാനമേള....
- Advertisment -

Most Popular

- Advertisement -