Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamചവിട്ടുവരിയിൽ നിയന്ത്രണം...

ചവിട്ടുവരിയിൽ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ തട്ടുകട ഇടിച്ചു കയറി: ഡ്രൈവർക്ക് ഗുരുതര പരിക്ക്

കോട്ടയം: എം.സി റോഡിൽ എസ്.എച്ച് മൗണ്ട് ചവിട്ടുവരിയിൽ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ തട്ടുകട ഇടിച്ചു കയറി. അപകടത്തിൽ ലോറി ഡ്രൈവറായ തമിഴ്‌നാട് സ്വദേശിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 10.45 ഓടെ എസ്.എച്ച് മൗണ്ടിൽ പോപ്പുലർ ഷോറൂമിന് എതിർ വശത്തായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നും എത്തിയ നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം നഷ്ടമായി റോഡരികിലെ തട്ടുകട ഇടിച്ചു തകർക്കുകയായിരുന്നു. തട്ടുകടയിൽ ഇടിച്ച ലോറി സമീപത്തെ മതിലും തകർത്താണ് നിന്നത്. നിരവധി വാഹനങ്ങൾ കടന്നു വരുന്ന വഴിയിൽ ലോറിയ്ക്ക് നിയന്ത്രണം നഷ്ടമായത് റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നത്  വൻ അപകടം  ഒഴിവായി.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ലോറി ഡ്രൈവറെ പുറത്തിറക്കി. തുടർന്ന്, ഇതുവഴി എത്തിയ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസം നേരിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണവില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തി

കൊച്ചി : കേരളത്തിൽ സ്വർണവില പവന് ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തി.22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്നാകെ കുറഞ്ഞത് 7560 രൂപയാണ്. ഇന്നുച്ചയോടെ ഒരു പവൻ സ്വർണത്തിന് 99,480 രൂപയിലേക്ക് വില താഴ്ന്നു...

തോമസ് ചെറിയാൻ്റെ മൃതദേഹം കണ്ടെത്തിയത്  രാജ്യത്തിൻ്റെയും സൈന്യത്തിൻ്റെയും യശസുയർത്തിയ സംഭവം :  ബിജു ഉമ്മൻ

പത്തനംതിട്ട : 56 വർഷം മുമ്പ്  സൈനിക വിമാനാപകടത്തിൽ കാണാതായ തോമസ് ചെറിയാൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം രാജ്യത്തിൻ്റെയും സൈന്യത്തിൻ്റെയും യശസുയർത്തിയ സംഭവമാണെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. ഇലന്തൂരിൽ തോമസ്...
- Advertisment -

Most Popular

- Advertisement -