Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNew Delhiഹോർമുസ് കടലിടുക്ക്...

ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് അന്താരാഷ്ട്ര യോഗത്തിൽ ഇന്ത്യയുടെ ആവശ്യം

ന്യൂഡൽഹി : ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ബ്രിട്ടൺ വിളിച്ച് ചേർത്ത 60 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു.ഹോർമുസിലെ ആക്രമണങ്ങളിൽ നാവികരുടെ ജീവൻ നഷ്ടമായ ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.

സംഘർഷം ലഘൂകരിക്കുകയും ബന്ധപ്പെട്ട എല്ലാ കക്ഷികളും നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും വഴിയിലേക്ക് മടങ്ങിവരികയുമാണ് പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള മാർഗമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള സാഹചര്യമൊരുക്കാനാണ് ബ്രിട്ടൻ രാജ്യങ്ങളുടെ യോഗം വിളിച്ചത്.

ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടമാകുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതുൾപ്പെടെ പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇതുവരെ 8 ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ് കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യചെയ്തു

മുംബൈ:നടൻ സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ് കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയിൽ ആത്മഹത്യചെയ്തു.ഏപ്രില്‍ 26 ന് പഞ്ചാബില്‍ നിന്നും അറസ്റ്റ് ചെയ്ത അനൂജ് തപന്‍ (32) ആണ് മരിച്ചത്.നടന്റെ വീടിനുനേരെ വെടിവെച്ച രണ്ട് പേര്‍ക്ക്...

സിറിയയിലെ ഇറാന്‍ എംബസിക്കു നേരെ വ്യോമാക്രമണം : ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയിലെ ഇറാന്‍ എംബസിക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.ദമാസ്‌കസിലെ ഇറാൻ എംബസിയുടെ കോൺസുലർ അനെക്‌സ് ആണ് ആക്രമിക്കപ്പെട്ടത് .ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ബ്രിഗേഡിയർ ജനറൽ...
- Advertisment -

Most Popular

- Advertisement -