Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎന്‍എഫ്ഡിസി ചെയര്‍മാനായി...

എന്‍എഫ്ഡിസി ചെയര്‍മാനായി നടന്‍ ജി കൃഷ്ണകുമാറിനെ നിയമിച്ചു

ന്യൂഡല്‍ഹി: എന്‍എഫ്ഡിസി (ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷൻ) പാര്‍ട് ടൈം ചെയര്‍മാനായി നടന്‍ ജി കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കൃഷ്ണകുമാറിനെ എന്‍എഫ്ഡിസിയുടെ നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.

കാശ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് കൃഷ്ണകുമാര്‍ സിനിമാ രംഗത്തേക്ക് എത്തിയത്. പിന്നീട്  നിരവധി മലയാള സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. 2021 ഫെബ്രുവരിയില്‍ ബിജെപിയില്‍ ചേര്‍ന്ന കൃഷ്ണകുമാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ

പത്തനംതിട്ട: മുൻവിരോധത്താൽ കല്ലുകൊണ്ട് തലയ്ക്കടിച്ച്  ഗുരുതരമായി  പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ പാമ്പേറ്റുമല സോജു ഭവൻ വീട്ടിൽ കെ സോജു (35) വാണ്‌ പിടിയിലായത്. ശനിയാഴ്ച രാത്രി...

ചോദ്യപേപ്പർ ചോർച്ച വിഷയം : കുറ്റക്കാർക്കെതിരെ കർശന നടപടി – പ്രധാനമന്ത്രി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയവുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച ബില്ലിന്...
- Advertisment -

Most Popular

- Advertisement -