Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsChennaiവിജയ് ചിത്രം...

വിജയ് ചിത്രം ‘ജനനായകൻ’ ചോർന്നു : ചിത്രത്തിന്റെ വിവിധഭാഗങ്ങൾ ഇന്റർനെറ്റിൽ 

ചെന്നൈ : ടിവികെ സ്ഥാപകന്‍ വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകൻ’ സിനിമ ഇന്റർനെറ്റിൽ. ചിത്രത്തിന്റെ വിവിധഭാഗങ്ങളാണ് ഓൺലൈനിൽ പ്രചരിച്ചത്. സിനിമയുടെ ആദ്യ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ മൂന്ന് മണിക്കൂറുള്ള സിനിമയുടെ എച്ച്ഡി പതിപ്പും പുറത്തായതായി റിപ്പോർട്ട് ഉണ്ട്. ലാപ്‌ടോപ്പിൽ എടുത്ത വീഡിയോകളാണ് പ്രചരിക്കുന്നത്. ചിത്രത്തിന് ഇനിയും സിബിഎഫ്സി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. എക്സില്‍ നിന്നും വിഡിയോയുടെ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകർ ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം :  ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്,...

ചിങ്ങമാസ പൂജ : ശബരിമല ക്ഷേത്രനട തുറന്നു

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കും ഓണാഘോഷങ്ങൾക്കുമായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകീട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന്...
- Advertisment -

Most Popular

- Advertisement -