Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തിരഞ്ഞെടുപ്പ്...

നിയമസഭാ തിരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയില്‍ 70.77 ശതമാനം പോളിംഗ്

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 70.77 ശതമാനം പോളിംഗ്. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി ആകെയുള്ള 9,80,144 വോട്ടര്‍മാരില്‍  6,93,604 പേര്‍ വോട്ട് ചെയ്തു. 3,26,249 പുരുഷന്‍മാരും 3,67,353 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്തി. 5,10,955 സ്ത്രീകളും 4,69,184 പുരുഷന്മാരും അഞ്ച് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം അടൂരാണ്. 73.51 ശതമാനം. കുറവ് റാന്നി. 68.99 ശതമാനം.  തിരുവല്ല – 69.47, ആറന്മുള – 71.5 , കോന്നി – 70.03 എന്നിങ്ങനെയാണ് മറ്റു നിയോജക മണ്ഡലങ്ങളിലെ പോളിംഗ്. തിരുവല്ലയില്‍ 65,975 പുരുഷന്മാരും 71,852 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. റാന്നിയില്‍ 59,140 പുരുഷന്മാരും 62,290  സ്ത്രീകളും ഒരു  ട്രാന്‍സ്‌ജെന്‍ഡറും ആറന്മുളയില്‍ 72,047 പുരുഷന്മാര്‍ 81,793 സ്ത്രീകള്‍, കോന്നിയില്‍ 61,208 പുരുഷന്മാര്‍ 71,396 സ്ത്രീകള്‍, അടൂരില്‍ 67,879 പുരുഷന്മാര്‍ 80,022 സ്ത്രീകള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറും വോട്ട് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് അന്താരാഷ്ട്ര യോഗത്തിൽ ഇന്ത്യയുടെ ആവശ്യം

ന്യൂഡൽഹി : ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ബ്രിട്ടൺ വിളിച്ച് ചേർത്ത 60 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു.ഹോർമുസിലെ ആക്രമണങ്ങളിൽ നാവികരുടെ ജീവൻ നഷ്ടമായ ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി...

അപേക്ഷ ക്ഷണിച്ചു

ആറന്മുള : ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ഓഫീസിലേക്ക് ഒരു അക്കൗണ്ട്സ് ക്ലാര്‍ക്കിനെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :0468-2319740            ...
- Advertisment -

Most Popular

- Advertisement -