Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiജി കൃഷ്ണകുമാര്‍...

ജി കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാനായി ചുമതലയേറ്റു

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാനായി നടനും ബിജെപി നേതാവുമായ ജി  കൃഷ്ണകുമാര്‍ ചുമതലയേറ്റു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. എന്‍എഫ്ഡിസി ചെയര്‍മാനായി ചുമതല ഏല്‍പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൃഷ്ണകുമാര്‍ നന്ദി അറിയിച്ചു.

ഏറെ ഉത്തരവാദിത്വം നിറഞ്ഞ ചുമതലയാണെന്ന് കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി പ്രമുഖര്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കാന്‍ പോകുന്നത്. ഭാരതീയ സിനിമയെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. എന്‍എഫ്ഡിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാൻ മന്ത്രി നിര്‍ദേശിച്ചതെന്നും കൃഷ്ണകുമാര്‍ അറിയിച്ചു.

യുവാക്കള്‍ക്കു കൂടുതല്‍ അവസരം നല്‍കും. സമാന്തര ചിത്രങ്ങള്‍ക്കൊപ്പം ലോകശ്രദ്ധയാകര്‍ഷിക്കാവുന്ന കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ക്കും, സംസ്‌കാരത്തെയും ചരിത്രത്തെയും പിന്തുണയ്‌ക്കുന്ന, ദേശീയബോധമുണര്‍ത്തുന്ന ചിത്രങ്ങള്‍ക്കും കൂടുതൽ പ്രധാന്യം നല്‍കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറ് വയസ്സുകാരന്‍ സ്‌കൂള്‍ ബസ്സിടിച്ച് മരിച്ചു

പാലക്കാട് : വീടിനു മുന്നിൽ സ്കൂൾ ബസ്സിൽ വന്നിറങ്ങിയ കുട്ടി മറ്റൊരു സ്‌കൂള്‍ ബസ്സിടിച്ച് മരിച്ചു.പുലാശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെയും ശ്രീദേവിയുടെയും മകൻ ആരവ് (6)ആണ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്.വാടനാംകുറിശ്ശി ഗവ. എൽപി...

കേരള സ്റ്റോറി 2ന് പ്രദർശനാനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : കേരള സ്റ്റോറി 2 ന്റെ പ്രദർശനാനുമതി തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.സിനിമയ്ക്ക് 15 ദിവസത്തേക്ക് പ്രദർശനാനുമതി തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ...
- Advertisment -

Most Popular

- Advertisement -